മിനി കൂപ്പറിന്റെ പെട്രോള്‍ വേരിയന്റ് ഇനി ഓര്‍മ്മയായേക്കാം; അവസാന അവസരം ഇത്
പ്രീമിയം കാറുകളില്‍ ഇന്ത്യക്കാര്‍ക്ക് വളരെ താത്പര്യമുള്ള മോഡലുകളിലൊന്നാണ് മിനി കൂപ്പര്‍. ചെറുതെങ്കിലും പവര്‍ഫുള്ളായ ഈ കാറിന് ഒട്ടേറെ ആരാധകരാണ് രാജ്യത്തുള്ളത്. എന്നാല്‍ മോഡലിന് ഇനി മുതല്‍ പെട്രോള്‍ പതിപ്പ് ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മോഡലിന്റെ അവസാന കമ്പഷന്‍ എഞ്ചിന്‍ പതിപ്പായ നാലാംതലമുറ കൂപ്പര്‍ S പെട്രോള്‍ 3ഡോര്‍ ഹാച്ച്ബാക്കിനെ കമ്പനി അടുത്തിടെ വിദേശ വിപണികള്‍ക്കായി പുറത്തിറക്കിയിരുന്നു.
ബി.എം.ഡബ്യുവിന്റെ കീഴിലുള്ള കാറിന്റെ പുതുതലമുറ കൂപ്പര്‍ 3ഡോര്‍ കാറിനായുള്ള പ്രീബുക്കിംഗും ഇന്ത്യയില്‍ ആരംഭിച്ചിരിക്കുകയാണ് മിനി. ഏറ്റവും പുതിയ മിനി കൂപ്പര്‍ 3ഡോര്‍ ഹാച്ച്ബാക്ക് വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറി വാഹനം പ്രീബുക്ക് ചെയ്തിടാം. ഇതോടൊപ്പം കണ്‍ട്രിമാന്‍ E ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിഗും തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
ഈ വര്‍ഷം അവസാനത്തോടെ വാഹനം വിപണിയിലേക്ക് എത്തും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
OLED ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയാണ് കാറില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പ്രൊഡക്ഷന്‍ കാറിലെ ആദ്യ റൗണ്ട് OLED ടച്ച്‌സ്‌ക്രീനാണ് ഇത്.
മായാണ് പുതുതലമുറ കൂപ്പര്‍ നിരത്തിലേക്ക് ഇറങ്ങാന്‍ പോവുന്നത്. എന്‍ട്രി ലെവല്‍ കൂപ്പര്‍ സിയിലെ 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 156 bhp പരമാവധി കരുത്ത് പുറത്തെടുക്കാനാവും. ഇത് 0100 കിലോമീറ്റര്‍ വേഗത വെറും 7.7 സെക്കന്‍ഡിലാണ് കൈവരിക്കുന്നത്. ഇനി കൂപ്പര്‍ എസിലെ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന് മുന്‍ഗാമിയില്‍ നിന്ന് അധികമായി 25 bhp കരുത്തോളം അധികമുണ്ട്.
201 bhp കരുത്തില്‍ പരമാവധി 300 Nm torque സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് മിനി കൂപ്പര്‍ S ഹാച്ച്ബാക്കിന് തുടിപ്പേകുന്നത്. മുന്‍ഗാമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അധികമായി 25 bhp, 20 Nm torque എന്നിവ നല്‍കാന്‍ കാര്‍ പ്രാപ്തമാണ്. 6.6 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."