വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം; കേസെടുത്ത് വനിതാകമ്മീഷന്‍
കൊച്ചി: വൈപ്പിനില്‍ വനിത ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. വനിതാ ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചതിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് പൊലിസ് പറഞ്ഞു. കുടുംബവഴക്കിന് പിന്നാലെ അടുത്ത ബന്ധു സജീഷാണ് ജയയെ തല്ലാന്‍ ആളെ കൂട്ടിയത്. സജീഷും ജയയെ തല്ലിയ മുന്നംഗസംഘവും ഒളിവിലാണ്.
മര്‍ദനത്തിന് ഒത്താശ ചെയ്തതിന് സജീഷിന്റെ ഭാര്യയേയും സഹായിയേയും ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജയയുടെ അച്ഛന്റെ സഹോദരിയുടെ മകള്‍ പ്രിയങ്കയുടെ രണ്ടാംഭര്‍ത്താവാണ് സജീഷ്. വീട്ടിലേക്കുള്ള വഴിയിലൂടെ ഓട്ടോ ഓടിക്കുന്നതിനെ ചൊല്ലിയും ആദ്യ വിവാഹത്തിലെ കുട്ടികളെ ഉപദ്രവിക്കുന്നതിന്റെ പേരിലും ജയയും സജീഷും തമ്മില്‍ കലഹം പതിവായിരുന്നു.
സജീഷിന് ഒത്താശ ചെയ്തതിനാണ് പ്രിയങ്കയും സജീഷിന്റെ സുഹൃത്തും സഹായിയുമൊക്കെയായ വിധുന്‍ദേവും പിടിയിലായത്. ക്രൂരമര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ ജയ സ്വകാര്യആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. വനിതാകമ്മീഷന്‍ ജയയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."