യു.എ.ഇയുടെ എയര്‍ ടാക്സി സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്
ദുബൈ: യു.എ.ഇ നിവാസികളുടെയും സന്ദര്‍ശകരുടെയും എയര്‍ ടാക്സിയില്‍ പറക്കുകയെന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്. 2025ല്‍ അബൂദബിയിലും ദുബൈയിലും സര്‍വിസ് തുടങ്ങുന്ന യു.എസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷന്റെ എയര്‍ ടാക്സി മണിക്കൂറില്‍ 360 കിലോമീറ്ററിലധികം വേഗതയില്‍ പറക്കാനുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. വാണിജ്യപരമായി ലാഭകരമായ റണ്‍വേ ആവശ്യമില്ലാത്ത കുത്തനെ പൊങ്ങുകയും താഴുകയും ചെയ്യുന്ന ഇലക്ട്രിക് എയര്‍ ടാക്സി യു.എ.ഇയുടെ ഗതാഗത രംഗത്ത് നിര്‍ണായകമാകും.
ഈവര്‍ഷമാണ് ആര്‍ച്ചര്‍ ഏവിയേഷന്റെ എയര്‍ ടാക്സി പരീക്ഷണ പറക്കല്‍ നടത്തിയത്. നിലവില്‍ 60 മുതല്‍ 90 മിനിറ്റ് വരെ യാത്രാ ദൈര്‍ഘ്യമുള്ള ഒരു എമിറേറ്റില്‍ നിന്നു മറ്റൊരു എമിറേറ്റിലേക്കുള്ള യാത്രാസമയം 10-20 മിനിറ്റായി കുറയ്ക്കുമെന്നും ഓരോ എമിറേറ്റിലും 350 ദിര്‍ഹത്തിനും 800 ദിര്‍ഹത്തിനും ഇടയിലായിരിക്കും യാത്രാ നിരക്കെന്നും ആര്‍ച്ചര്‍ ഏവിയേഷന്‍ ചീഫ് കൊമേഴ്സ്യല്‍ ഓഫിസര്‍ നിഖില്‍ ഗോയല്‍ വെളിപ്പെടുത്തി. അടുത്ത വര്‍ഷം അവസാനം സര്‍വിസ് ആരംഭിക്കും. എയര്‍ ടാക്സിയില്‍ നാലുപേര്‍ക്കു യാത്രചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."