ഇത് വിവാദത്തിനുള്ള സമയമല്ല; കേന്ദ്രസര്‍ക്കാര്‍ ശരിയായി ഇടപെട്ടുവെന്ന് മുഖ്യമന്ത്രി
കൊച്ചി: കുവൈത്ത് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശരിയായി ഇടപെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജിന് യാത്രാനുമതി നല്‍കാത്തത് ശരിയായില്ലെങ്കിലും ഇപ്പോള്‍ ഉന്നയിക്കുന്നില്ല. ഇപ്പോള്‍ അത് ചര്‍ച്ച ചെയ്യേണ്ട സമയമല്ല. മരിച്ചവരുടെ കുടുംബാംഗങ്ങളെ സഹായിക്കാന്‍ വേണ്ടി ഇടപെടുകയാണ് വേണ്ടത്.
പ്രവാസികള്‍ നാട്ടിലെത്തുന്നതിനായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കുവൈത്ത് സര്‍ക്കാരും ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം കുവൈത്ത് നല്‍കുമെന്ന് കരുതുന്നു. ഫലപ്രദമായ നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാരും ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ദുരന്തമുണ്ടായ കുവൈത്തിലേക്ക് പോകാന്‍ സംസ്ഥാന ആരോഗ്യമന്ത്രിയെ അനുവദിക്കാതിരുന്നത് തെറ്റെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. സംസ്ഥാനത്തിന്റെ പ്രതിനിധി കൂടി അവിടെ വേണമായിരുന്നുവെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."