2012 ലണ്ടന്‍ ഒളിംപിക്സില്‍ യോഗേശ്വര്‍ ദത്തിന് വെള്ളിമെഡല്‍
ന്യൂഡല്‍ഹി: 2012 ലെ ലണ്ടന്‍ ഒളിംപിക്സില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന്റെ മെഡല്‍ വെള്ളിയായി. അന്താരാഷ്ട്ര ഒളിംപിക്സ് കമ്മറ്റി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രണ്ടാം സ്ഥാനത്തെത്തിയ റഷ്യയുടെ ബെസിക് കുദനോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചത് തെളിഞ്ഞതോടെയാണ് യോഗേശ്വറിന്റെ വെങ്കലമെഡല്‍ വെള്ളിയായി മാറിയത്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയിലാണ് കുദനോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.
ഇതോടെ സുശീല്‍ കുമാറിന ശേഷം ഒളിംപിക്സ് ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടുന്ന താരമായി യോഗേശ്വര്‍. വ്യക്തിഗത വെള്ളി നേടുന്ന അഞ്ചാമത്തെ താരവും.
റിയോ ഒളിംപിക്സിന് മുന്നോടിയായാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റി വീണ്ടും പരിശോധന നടത്തിയത്. ലണ്ടന്‍ ഒളിംപിക്സ് സമയത്ത് ശേഖരിച്ച സാംപിളാണ് ഇതിനായി ഉപയോഗിച്ചത്.
നാല് തവണ ലോക ചാംമ്പ്യനായ ബെസിക് കുദുനോവ് 2013 ല്‍ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."