ഒന്നര വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ കുറിച്ചുള്ള അന്വേഷണം ശക്തം
ഈരാറ്റുപേട്ട: ഒന്നര വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നു പരാതി. തേവരുപാറ സ്വദേശിയായ ഷിബിലി മൗലവിയുടെ മകളെയാണു നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.
കുട്ടികളെ വീടിനു പിന്‍ഭാഗത്തേക്കു കുളിപ്പിക്കാന്‍ കൊണ്ടുപോയ സമയത്തായിരുന്നു ഒന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പച്ച സാരിയുടുത്ത 3ം വയസിന് താഴെ പ്രായം തോന്നിക്കുന്ന നാടോടിസ്ത്രീ ഇളയ കുട്ടിയെ എടുത്ത് കൈയില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ ഉമ്മയുടെ മൊഴി.
കുഞ്ഞിനെ തിരികെ വാങ്ങിയപ്പോള്‍ മുതിര്‍ന്ന കുട്ടിയുടെ കൈയില്‍ കയറിപ്പിടിച്ചതായും കുട്ടിയുടെ ഉമ്മ പറഞ്ഞു. കുട്ടിയെ തിരികെ വാങ്ങിയതോടെ സ്ത്രീ പെട്ടെന്ന് വഴിയിലേക്കിറങ്ങി പോകുകയായിരുന്നു. ഈരാറ്റുപേട്ട പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി കാമറകളും പരിശോധിച്ചു വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."