വ്യത്യസ്തതയുമായി ഫ്യൂച്ചര്‍ മ്യൂസിയം ദുബൈ
ദുബൈ: എല്ലാ പ്രായക്കാര്‍ക്കും പ്രചോദനം, വിദ്യാഭ്യാസം, വിനോദം എന്നിവയുടെ സമന്വയം വാഗ്ദാനം ചെയ്യുന്ന ബലി പെരുന്നാളില്‍ പുതുമകളുമായി സന്ദര്‍ശകരെ കാത്ത് മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍. അസാധാരണമായ കൃത്യതയോടെ വിഡിയോകള്‍ പകര്‍ത്താന്‍ രൂപകല്‍പന ചെയ്ത അത്യാധുനിക റോബോട്ടിക് സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമായിരിക്കും.
ആശയങ്ങള്‍, പ്രോട്ടോടൈപ്പുകള്‍, മാലിന്യ സംസ്‌കരണം, പരിസ്ഥിതി, ഭക്ഷ്യസുരക്ഷ, കൃഷി, നഗരാസൂത്രണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിലവിലെ ഉല്‍പന്നങ്ങള്‍ എന്നിവ ഭാവി സാധ്യതകളിലേക്കുള്ള നേര്‍ക്കാഴ്ചയാണ്. മോഡുലാര്‍ ആര്‍ട്ടിഫിഷ്യല്‍ റീഫ് സ്ട്രക്ചറുകള്‍ പോലുള്ള സുസ്ഥിര പരിഹാരങ്ങളും പ്രദര്‍ശനത്തിലുണ്ട്.
ഈ 3 ഡി പ്രിന്റഡ് റീഫ് ആവാസവ്യവസ്ഥകള്‍ പവിഴപ്പുറ്റുകളെ സഹായിക്കുന്നതിനും പവിഴപ്പുറ്റുകളുടെ പുനരുദ്ധാരണത്തിനും സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും സഹായിക്കും.
'ഫ്യൂച്ചര്‍ ഹീറോസ്' ഫ്ളോര്‍ 10 വയസിന് താഴെയുള്ള കുട്ടികള്‍ക്കായി രൂപകല്‍പന ചെയ്തതാണ്.
ജിജ്ഞാസ, സര്‍ഗാത്മകത, സഹകരണം എന്നിവ പോലുള്ള ഭാവി നേട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍. കുട്ടികള്‍ക്ക് ഹൈടെക് ക്ലൈംബിങ് ഫ്രെയിമില്‍ വെല്ലുവിളികള്‍ നേരിടാം. വെളിച്ചം ഉപയോഗിച്ച് ചുവരുകളില്‍ എഴുതിയും വരച്ചും സ്വയം പ്രകടിപ്പിക്കാം.
ഇവിടത്തെ ഹീല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഭൂമിയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാന്‍ കൃത്രിമ ബുദ്ധിയും ബയോ എന്‍ജിനിയറിങും ഉപയോഗിക്കുന്നു. സന്ദര്‍ശകര്‍ക്ക് 'ഇക്കോസിസ്റ്റം സിമുലേറ്റര്‍' ഉപയോഗിച്ച് പുതിയ ഇനം സസ്യങ്ങള്‍, മൃഗങ്ങള്‍, പ്രാണികള്‍ എന്നിവ പര്യവേഷണം ചെയ്യാനും ഗ്രഹത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ അവയുടെ സ്വാധീനം നിരീക്ഷിക്കാനും കഴിയും.
ഫീലിങ് തെറാപ്പി, കണക്ഷന്‍ തെറാപ്പി, ഗ്രൗണ്ടിങ് തെറാപ്പി തുടങ്ങിയ ചികിത്സാ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'അല്‍ വാഹ എക്‌സിബിറ്റ്' ആരോഗ്യത്തിന്റെ ഭാവിയുടെ ഉള്‍ക്കാഴ്ചയാണ്. ആരോഗ്യ കേന്ദ്രീകൃതമായ അന്തരീക്ഷത്തില്‍ സന്ദര്‍ശകര്‍ക്ക് അവരുടെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."