ഡിഗ്രി കോഴ്സുകള്‍ക്ക് പിന്നാലെ പിജി കോഴ്സുകളും പരിഷ്ക്കരിക്കാനൊരുങ്ങി യുജിസി
ദേശീയ വിദ്യാഭ്യാസ നയപ്രകാരം ബിരുദ കോഴ്സുകള്‍ പരിഷ്കരിച്ച മാതൃകയില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളും പുനഃക്രമീകരിക്കുന്നു. ഒരു വര്‍ഷ പിജി, രണ്ടു വര്‍ഷ പിജി, പിജി ഡിപ്ലോമ, രണ്ടു വര്‍ഷ പിജി കോഴ്സില്‍ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കി പഠനം അവസാനിപ്പിക്കല്‍ (എക്സിറ്റ്) എന്നിങ്ങനെ നാലുതരത്തില്‍ കോഴ്സുകളെ പുനഃക്രമീകരിക്കാനാണ് യുജിസിയുടെ തീരുമാനം.
പുതിയ പിജി കോഴ്സുകളുടെ പാഠ്യ പദ്ധതിയും ക്രെഡിറ്റ് ചട്ടക്കൂടും യുജിസി വെള്ളിയാഴ്ച്ച പുറത്തിറക്കി. പരിഷ്കാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളും വരുന്ന അധ്യായന വര്‍ഷത്തില്‍ നടപ്പാക്കണമെന്നും യുജിസി നിര്‍ദേശിക്കുന്നു.
നാലുവര്‍ഷ ബിരുദമാണ് ദേശീയ വിദ്യാഭ്യാസ നയം ശിപാര്‍ശ ചെയ്യുന്നത്. കേരളത്തിലുള്‍പ്പെടെ ഈ അധ്യായന വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരുന്നുണ്ട്.
അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് ഡിഗ്രി-പിജി കോഴ്സുകളും നിലവിലുണ്ട്. ഇതിന് തുടര്‍ച്ചയായി നാലുവര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കായാണ് ഒരു വര്‍ഷ പിജി കോഴ്സ്. മൂന്നാം വര്‍ഷം ബിരുദപഠനം അവസാനിപ്പിച്ചവര്ക്കായാണ് ഗവേഷണത്തിലൂന്നിയുള്ള രണ്ടുവര്‍ഷ പിജി കോഴ്സ്. വിശദവിവരങ്ങള്‍ക്ക്: ugc.gov.in കാണുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."