HOME
DETAILS
MAL
ആരാധനാലയങ്ങള്‍ മാനവരാശിക്കുതകുന്ന സാമൂഹികകേന്ദ്രങ്ങള്‍ കൂടിയാവണം: ഉപരാഷ്ട്രപതി
backup
August 30 2016 | 09:08 AM
ശാന്തിഗിരി: ആത്മീയകേന്ദ്രങ്ങള്‍ ആരാധനാലയങ്ങള്‍ മാത്രമായി ചുരുങ്ങരുത്. പകരം അത് മാനവരാശിക്കുതകുന്ന സാമൂഹികകേന്ദ്രങ്ങള്‍ കൂടിയാവണമെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. കരുണാകര ഗുരുവിന്റെ നവതി ആഘോഷങ്ങള്‍ ശാന്തിഗിരി ആശ്രമത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ലതിനായി മാറുക എന്ന ആത്മീയസന്ദേശമാണ് കരുണാകര ഗുരു ലോകത്തിന് നല്‍കിയത്. ഗുരുവിന്റെ കാലാവര്‍ത്തിയായ മൂല്യങ്ങള്‍ ആശ്രമം പ്രോല്‍സാഹിപ്പിക്കുന്നതായി ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്, മന്ത്രി കെ.രാജു, ഡോ. എ.സമ്പ എം.പി, സി.ദിവാകരന് എം.എല്‍.എ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."