ഹജ്ജ് തീർഥാടന വീഡിയോ പങ്കുവച്ച് ശൈഖ് മുഹമ്മദിന്റെ ഈദാശംസ
ദുബൈ:ഇസ്ലാമിലെ ഏറ്റവും വിശുദ്ധമായ ദിവസങ്ങളിലൊന്നായ അറഫാ ദിനത്തിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മക്കയിലെ ഒരു തീർഥാടന വേളയിൽ താൻ പ്രാർഥിക്കുന്നതിന്റെ ഹ്രസ്വവീഡിയോ എക്സിൽ പങ്കിട്ടു.
'മുസ്ലിംകൾ ഭൂമുഖത്തെ ഏറ്റവും ശുദ്ധവും ഉന്നതവുമായ സമ്മേളന(അറഫാ സംഗമ)ത്തിൽ ഒത്തു കൂടുന്ന പുണ്യ വേളയിൽ, തീർഥാടകരുടെ പ്രാർഥനകൾ അല്ലാഹു സ്വീകരിക്കട്ടെ" അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുംവീഡിയോയിലുണ്ട്. രാജ്യത്തെ ജനങ്ങൾക്കും തീർഥാടകർക്കും ഇരുവരും പെരുന്നാൾ ആശംസകൾ നേർന്നു. 'ഹജ്ജിന്റെ ഏറ്റവും മഹത്തായ ദിനത്തിൽ അല്ലാഹുവിന്റെ കൃപയും ഔദാര്യവും ദയയും നമ്മിലെല്ലാം വർഷിക്കുമാറാവട്ടെ. ഇരു വിശുദ്ധ മസ്ജിദുകളുടെയും പരിപാലകനെ അള്ളാഹു കാത്തു സംരക്ഷിക്കട്ടെ' എന്നും അദ്ദേഹം പ്രാർഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."