HOME
DETAILS

ഏതു ഭാഷയുമായിക്കോട്ടെ...വോയ്സ് നോട്ടുകള്‍ എളുപ്പം മനസിലാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

  
June 17 2024 | 07:06 AM

whatsapp-newfeature-latest report-today

അടുത്തിടെയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് ശബ്ദ സന്ദേശം പകര്‍ത്താന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍ വാട്സ്ആപ്പ്. ബീറ്റ അപ്‌ഡേറ്റിനായി ഐഫോണിലാണ് ഈ ഫീച്ചര്‍ ആദ്യമായി കണ്ടത്. ആന്‍ഡ്രോയിഡ് ഫോണുകളിലും താമസിയാതെ തന്നെ ഈ ഫീച്ചര്‍ അവതരിപ്പിച്ചേക്കും.

ഉപയോക്താക്കള്‍ക്ക് അവരുടെ വാട്സ്ആപ്പില്‍ കിട്ടുന്ന വോയ്‌സ് നോട്ടുകള്‍ പകര്‍ത്തുന്നതിന് 150MB ഡാറ്റ ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംരക്ഷണം ഉറപ്പാക്കി നൂതന സ്പീച്ച് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് പുതിയ ഫീച്ചര്‍ എന്ന് പറയപ്പെടുന്നു.

വോയ്‌സ് റെക്കോര്‍ഡിംഗ് പ്ലേ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ പുതിയ ഫീച്ചര്‍ പ്രത്യേകിച്ചും ഉപയോഗപ്രദമാകും. അഭിമുഖമോ കമന്റോ തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ സഹായം ഇല്ലാതെ പകര്‍ത്തി വായിക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍.

ഇതിനായി പുതിയ സെക്ഷന്‍ വാട്സ്ആപ്പില്‍ വരും. ശബ്ദ സന്ദേശം പകര്‍ത്തി വായിക്കുന്നതിന് നിശ്ചിത ഭാഷകളില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍ കഴിയുന്ന വിധമായിരിക്കും ക്രമീകരണം. ഇംഗ്ലീഷ്, സ്പാനീഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍, ഹിന്ദി എന്നി ഭാഷകളായിരിക്കും തുടക്കത്തില്‍ ഉണ്ടാവുക. ഭാഷ തെരഞ്ഞെടുത്ത ശേഷം ട്രാന്‍സ്‌ക്രിപ്ഷന്‍ സാധ്യമാക്കുന്ന തരത്തിലാണ് ഫീച്ചര്‍. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago