ട്രെയ്ന്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണം മോദി സര്‍ക്കാരിന്റെ പിടിപ്പുകേട്; രാഹുല്‍ ഗാന്ധി
കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയിടിച്ചുണ്ടായ അപകടത്തില്‍ പ്രതികരണവുമായി രാഹുല്‍ഗാന്ധി.മോദി സര്‍ക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും കാരണമാണ് ട്രെയിന്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
10 വര്‍ഷമായി റെയില്‍വേ മന്ത്രാലയത്തില്‍ കെടുകാര്യസ്ഥതയെന്ന് ഖര്‍ഗെ ആരോപിച്ചു. റെയില്‍വെ മന്ത്രാലയത്തെ സ്വയം പ്രമോഷന്റെ വേദിയാക്കി മാറ്റി. ഈ അപകടത്തിന്റെ ഉത്തരവാദി മോദി സര്‍ക്കാരാണ്. ദുരന്തം വേദനാജനകമാണെന്നും ഇരകള്‍ക്ക് ഉടനടി പൂര്‍ണമായ നഷ്ടപരിഹാരം നല്‍കണമെന്നും ഖര്‍ഗെ ആവശ്യപ്പെട്ടു.
അതേസമയം അപകടത്തില്‍ മരണ സംഖ്യ 15 ആയി ഉയര്‍ന്നു. 60 പേര്‍ക്ക് പരിക്കേറ്റതായാണ് നിലവില്‍ ലഭിക്കുന്ന വിവരം. ലോക്കോ പൈലറ്റും സഹ പൈലറ്റും അപകടത്തില്‍ മരിച്ചു. ഡാര്‍ജിലിങ് ജില്ലയിലെ ഫാന്‍സിഡെവ മേഖലയിലാണ് അപകടം നടന്നത്. രംഗപാണി സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. മൂന്ന് ബോഗികള്‍ പാളം തെറ്റി. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."