കൊതുക് നശീകരണത്തിന് സ്മാർട്ട്ട്രാപ്പ് അവതരിപ്പിച്ച് അബുദബി
അബുദബി:കഴിഞ്ഞമാസങ്ങളിൽ കനത്തമഴ പെയ്തതോടെ അബുദബിയിൽ പലയിടത്തും കൊതുക് ശല്യം അനുഭവപ്പെട്ട് തുടങ്ങിയതോടെ അബുദബി കൊതുക് നശീകരണത്തിനായി സ്‌മാർട്ട് ട്രാപ്പുകൾ സ്ഥാപിച്ചു. രോഗം പരത്തുന്ന കൊതുകുകളെ നശിപ്പിക്കാൻ അബുദബി പ്രാഥമികാരോഗ്യ കേന്ദ്രമാണ് സ്‌മാർട്ട് സംവിധാനം ആവിഷ്‌കരിച്ചത്.
കെട്ടികിടക്കുന്ന വെള്ളമുള്ള സ്ഥലങ്ങൾ, ഉപയോഗിക്കാത്ത സ്വിമ്മിങ് പൂളുകൾ, ഉപയോഗിക്കാതെ കിടക്കുന്ന ടയറുകളിൽ കെട്ടിനിൽക്കുന്ന വെള്ളം എന്നിവിയിലാണ് കൂടുതൽ കൊതുകൾ മുട്ടയിട്ട് പെരുകുന്നത്. ഇത്തരം മേഖലകൾ കണ്ടെത്തി 920 കേന്ദ്രങ്ങളിൽ കൊതുകകളെ നശിപ്പിക്കുന്ന സ്‌മാർട്ട് ട്രാപ്പുകൾ സ്ഥാപിച്ചു. കൊതുകുകൾ പെരുകുന്നത് നിരീക്ഷിക്കാനുള്ള സർവേ സംവിധാനവും നടപ്പാക്കി. നഗരമേഖലയിൽ കൊതുക് പെറ്റുപെരുകുന്നത് 90 ശതമാനം തടയാൻ നടപടിക്ക് സാധിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കെട്ടികിടക്കുന്ന വെള്ളം ഒഴിവാക്കി പൊതുജനങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്നും ആരോഗ്യകേന്ദ്രം നിർദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."