കൊല്ലത്ത് മിന്നലേറ്റ് രണ്ട് തൊഴിലാളികള്‍ മരിച്ചു
പുനലൂര്‍: കൊല്ലം പുനലൂരില്‍ മിന്നലേറ്റ് രണ്ടു സ്ത്രീ തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു. ഇടക്കുന്നം ഗോകുലത്തില്‍ ചന്ദ്രബാബുവിന്റെ ഭാര്യ സരോജം (42), ഇടക്കുന്നം മഞ്ജു ഭവനില്‍ പരേതനായ മോഹനന് പിള്ളയുടെ ഭാര്യ രജനി (45) എന്നിവരാണ് മരിച്ചത്. പുനലൂര്‍ കേളങ്കാവ് ഇടക്കുന്നത്ത് ചൊവ്വാഴ്ച പകല്‍ 11.30 ഓടെ ആയിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു സ്ത്രീ തൊഴിലാളികളെ പരിക്കോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടക്കുന്നം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ ആറംഗ സംഘം ജോലി ചെയ്യുന്നതിനിടെയായിരുന്നു ശക്തമായ മിന്നല്‍ ഉണ്ടായത്. പുരയിടത്തില്‍ രണ്ടു ഭാഗത്തായിട്ടായിരുന്നു ഇവര്‍ തൊഴില്‍ ചെയ്തിരുന്നത്. ഇതില്‍ സരോജവും രജനിയും ജോലി ചെയ്തിരുന്ന ഭാഗത്താണ് മിന്നലേറ്റത്. ബോധം കെട്ട് വീണ ഇവരെ ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."