വെള്ളാപ്പള്ളിക്കെതിരെ പുന്നല ശ്രീകുമാര്‍; നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന് വിമര്‍ശനം
വെള്ളാപ്പള്ളിക്കെതിരെ വിമര്‍ശനവുമായി കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്നും അദേഹം ആരോപിച്ചു.ജീര്‍ണതകള്‍ നിറഞ്ഞ ഭൂതകാലത്തെ മാനവികതയിലേക്കും സമത്വാധിഷ്ഠിത സാമൂഹ്യക്രമത്തിലേക്കും നയിച്ച പ്രക്രിയയാണ് നവോത്ഥാനം.
അതിന്റെ തുടര്‍ച്ചതേടി സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടുകൂടി രൂപീകരിച്ചതാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതി. സമൂഹത്തില്‍ സ്പര്‍ദ്ധയുളവാക്കുന്ന പരാമര്‍ശങ്ങളാണ് ഇപ്പോള്‍ സമിതി ഭാരവാഹികളില്‍നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാടിന്റെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തെ ഹനിക്കുന്ന ഇത്തരം പ്രവൃത്തി നിലവിലുള്ള സമിതിയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുന്നതാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നെന്ന് സമിതിയുടെ ചെയര്‍മാനായ
വെള്ളാപ്പള്ളി നടേശന് ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സമിതി വൈസ് ചെയര്മാന് സ്ഥാനം ഹുസൈന് മടവൂര്‍ രാജിവെക്കുകയുണ്ടായി. വെള്ളാപ്പള്ളി പ്രസ്താവന പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ വെള്ളാപ്പള്ളി അദേഹത്തിനെതിരെ വര്‍ഗീയ പരാമര്‍ശങ്ങളും പരിഹാസങ്ങളും നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."