തിരൂരിലെ വേട്ടക്കൊരു മകന്‍ ക്ഷേത്രത്തിന് തീപിടിച്ചപ്പോള്‍ ഓടിയെത്തി തീയണച്ചത് മുസ് ലിം സഹോദരന്‍മാര്‍
മലപ്പുറം: തിരൂരിലെ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് തീപിടിച്ചപ്പോള്‍ തീയണക്കാന്‍ ആദ്യം ഓടിയെത്തിയത് മൂന്ന് മുസ്‌ലിം യുവാക്കള്‍. പൂജാരിയാണ് തീയണക്കാന്‍ ഇവരുടെ സഹായം തേടിയത്. വെള്ളിയാഴ്ച രാത്രി പെരുന്നാളിന് വസ്ത്രമെടുക്കാന്‍ യുവാക്കള്‍ പോകുമ്പോഴാണ് ക്ഷേത്രത്തിന്റെ മേല്‍ക്കൂരക്ക് തീപിടിച്ചത് കണ്ടത്.
ക്ഷേത്രത്തിന് തീപിടിക്കുന്നത് കണ്ട് ഓടി വരുകയായിരുന്നു മുഹമ്മദ് നൗഫലും മുഹമ്മദ് ബാസിലും റസലും. ഉടനെ സഹായിക്കണമെന്ന് തോന്നിയെങ്കിലും അമ്പലത്തിലേക്ക് കയറാന്‍ പറ്റുമോ, പ്രശ്‌നമൊന്നുമുണ്ടാവില്ലല്ലോ എന്ന് പൂജാരിയോടും അവിടെയുണ്ടായിരുന്ന നാട്ടുകാരോടും ചോദിച്ചു. കുഴപ്പമൊന്നുമില്ല കയറിക്കോ എന്ന് പൂജാരി പറഞ്ഞതോടെ പിന്നെ ഒന്നും നോക്കിയില്ല. എല്ലാവരും ഒരുമിച്ച് നിന്ന് തീയണയ്ക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു.
കുറേപ്പേര്‍ ബൈക്കില്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ടായിരുന്നെങ്കിലും അവരൊന്നും നോക്കിയിട്ട് പോവുകയല്ലാതെ സഹായിക്കാന്‍ മുന്നോട്ടു വന്നില്ല. ഈ യുവാക്കളാണ് ഞങ്ങളെന്താ ചെയ്യേണ്ടത് എന്ന് ചോദിച്ച് മുന്നോട്ടു വന്നത്. പൈപ്പിടണോ ബക്കറ്റ് വേണോ എന്നൊക്കെ ചോദിച്ചതും. ഇവര്‍ക്ക് മുകളില്‍ കയറാന്‍ കഴിയുമെന്ന് അവര്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
തക്കസമയത്ത് ഇവരുടെ സഹായം കിട്ടയതു കൊണ്ട് തീ പടരുന്നത് തടയാന്‍ കഴിഞ്ഞെന്നും പൂജാരി പറഞ്ഞു. എല്ലാവരും മനുഷ്യരല്ലേ. അത്രമാത്രം ഉണ്ടായാല്‍ മതി മനസ്സില്‍. സഹായിക്കുന്നതില്‍ എന്ത് ജാതിയും മതവുമെന്ന് യുവാക്കളും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."