HOME
DETAILS

ഡല്‍ഹി ജലക്ഷാമം: പ്രധാനമന്ത്രി ഇടപെടണം, പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിത കാല നിരാഹാര സമരം; മുന്നറിയിപ്പുമായി അതിഷി 

  
June 19 2024 | 09:06 AM

Atishi threatens indefinite fast, seeks PM Modi’s intervention

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജലക്ഷാമത്തില്‍ പ്രധാന മന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ മന്ത്രി അതിഷി മര്‍ലേന. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. 

'ജലക്ഷാമം പരിഹരിക്കാന്‍ ഞങ്ങളാല്‍ കഴിയുന്ന എല്ലാ മാര്‍ഗവും സ്വീകരിച്ചു. ഹരിയാന സര്‍ക്കാരിനെയും സുപ്രിം കോടതിയെയും സമീപിച്ചു. കേന്ദ്ര ജലശക്തി മന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നിന്നുള്ള ഉന്നതതല സമിതി ഹരിയാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്‌തെങ്കിലും  ജലം വിട്ടുനല്‍കില്ലെന്നു തന്നെയാണ് അവരുടെ നിലപാട്.   ഡല്‍ഹി നിവാസികളുടെ സഹനം എല്ലാ പരിധിയും കടന്നിരിക്കുന്നു. ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഡല്‍ഹിക്ക് ആവശ്യമായ ജലം ലഭ്യമാക്കിയില്ലെങ്കില്‍, അതിനു വേണ്ടി ഞാന്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും' അതിഷി പറഞ്ഞു.

മുന്‍പില്ലാത്ത വിധം ഉഷ്ണതരംഗം രൂക്ഷമായതാണ് ഡല്‍ഹിയില്‍ ജലക്ഷാമം സൃഷ്ടിച്ചത്. മൂന്നുകോടി ആളുകള്‍ വസിക്കുന്ന ഡല്‍ഹിയില്‍ ദിവസം 1050 ദശലക്ഷം ഗ്യാലന്‍ വെള്ളം മാത്രമാണ് ലഭിക്കുന്നതെന്ന് അതിഷി പറഞ്ഞു. സാമ്പത്തിക സര്‍വേ കണക്കുകള്‍ പ്രകാരം ദിവസം 1290 ദശലക്ഷം ഗ്യാലന്‍ ജലമാണ് ഡല്‍ഹിയില്‍ ആവശ്യമായുള്ളത്. ശുദ്ധ ജലം ആവശ്യത്തിന് ലഭ്യമാക്കാന്‍ ഹരിയാന ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളെയാണ് ഡല്‍ഹി ആശ്രയിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago
No Image

മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക?: കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രിംകോടതിയുടെ വിമര്‍ശനം

National
  •  2 months ago
No Image

വിമാനങ്ങള്‍ക്ക് നേരെ ഇന്നും ബോംബ് ഭീഷണി; ഇന്ന് 41 വിമാനങ്ങള്‍ക്ക് ഭീഷണി

National
  •  2 months ago
No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago