കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. തൊട്ടടുത്ത സീറ്റില്‍ ഇരുന്ന് യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ഇടുക്കി തൊടുപുഴ പുത്തന്‍പുരയ്ക്കല്‍ ഫൈസലിനെ താമരശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ബംഗളുരുവില്‍ ജോലി ചെയ്യുകയായിരുന്ന കുന്ദമംഗലം സ്വദേശി 21 വയസുകാരിയാണ് പരാതി നല്‍കിയത് യുവതിയോടൊപ്പം ബംഗളൂരുവില്‍ നിന്നു കയറിയ ഫൈസല്‍ തന്നെ നിരന്തരമായി ബുദ്ധിമുട്ടിക്കുകയും സ്വകാര്യഭാഗത്തടക്കം സ്പര്‍ശിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ബസ് കണ്ടക്ടറോട് യുവതി പരാതി പറഞ്ഞത്.
തുടര്‍ന്ന് കണ്ടക്ടറുടെയും ഡ്രൈവറുടെയും സഹായത്തോടെ താമരശേരി പൊലിസില്‍ അറിയിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."