'ജനവികാരം മനസിലാക്കുന്നതില്‍ വീഴ്ചപറ്റി,ഈഴവ വോട്ടില്‍ BJP കടന്നുകയറിയത് തിരിച്ചടിയായി'; എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലേത് കനത്ത തോല്‍വിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് വേണ്ടത്ര സാധിച്ചില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നല്ല പരാജയമാണ് എല്‍ഡിഎഫിന് ഉണ്ടായത്. യുഡിഎഫിന് 18 സീറ്റ് നേടാനായി. ഒരുസീറ്റ് ബിജെപി നേടിയത് മറ്റൊരു അപകടകരമായ കാര്യമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. 2019ലേതുപോലെ ഒരു സീറ്റാണ് എല്‍ഡിഎഫിന് കിട്ടിയത്. ദേശീയരാഷ്ട്രീയ സാഹചര്യവും ഇടുതുമുന്നണിയുടെ പരാജയത്തിന് കാരണമായി.
ക്രൈസ്തവ ജനവിഭാഗം എല്ലാകാലത്തും വര്‍ഗീയതക്കെതിരെ നിലകൊണ്ട വിഭാഗമാണ്. ഒരു ചെറിയ വിഭാഗം ഞങ്ങളോടൊപ്പവും വലിയ വിഭാഗം കോണ്‍ഗ്രിനൊപ്പവുമാണ്.എന്നാല്‍ അതില്‍ ഒരുവിഭാഗം ഇത്തവണ ബിജെപിക്ക് അനുകൂലമായി. ചില ബിഷപ്പുമാര്‍ തന്നെ അവരുടെ പരിപാടിയില്‍ പങ്കെടുത്തു. തൃശൂരില്‍ കോണ്‍ഗ്രസിന്റെ വോട്ടില്‍ ചോര്‍ന്നുപോയതില്‍ വലിയ വിഭാഗം ഇവരുടെതാണ്.
ജനങ്ങള്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കാനാവാതിരുന്നതും വലതുപക്ഷ മാധ്യമങ്ങളുടെ പ്രചാരണവും തോല്‍വിക്ക് കാരണമായെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."