ധര്‍ണ നടത്തി
തൊടുപഴ: കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി കലക്ടറേറ്റ് പടിക്കല്‍ കൂട്ടധര്‍ണ്ണ നടത്തി.
ധര്‍ണ്ണ കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ അഡ്വ. ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. കന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ യു ഡി എഫ് സമരം ശക്തമാക്കുമെന്ന് ജോണി നെല്ലൂര്‍ മുന്നറിയിപ്പ് നല്‍കി. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ എസ് അശോകന്‍ അധ്യക്ഷത വഹിച്ചു.
കെ പി സി സി വൈസ് പ്രസിഡന്റ് എ കെ മണി , ഇ എം ആഗസ്തി , പി പി സുലൈമാന്‍ റാവുത്തര്‍, റ്റി എം സലിം, റോയി കെ പൗലോസ്, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, പി പി അസീസ്, എം എസ് മുഹമ്മദ്, ജി ബേബി, മാര്‍ട്ടിന്‍ കെ മാണി, കെ എ കുര്യന്‍, ശ്രിമന്ദിരം ശശികുമാര്‍, കെ വി ജോര്‍ജ്ജ് കരിമറ്റം, എം കെ പുരുഷോത്തമന്‍, ആര്‍ ബാലന്‍പിള്ള, കെ എസ് സിയാദ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഷാഹുല്‍ ഹമീദ്, ഇ കെ വാസു, മുഹമ്മദ് റിയാദ്, മുഹമ്മദ് വെട്ടിക്കല്‍, ജോണ്‍ നെടിയപാല, ജോണി കുളമ്പള്ളി, പി ഡി ജോസഫ് എന്നിവര്‍ പ്രകടനത്തിനും ധര്‍ണ്ണക്കും നേതൃത്വം നല്‍കി.
ഭാഗാധരങ്ങളുടെ വര്‍ധിപ്പിച്ച അധിക ഡ്യൂട്ടി പിന്‍വലിക്കുക, ഇടുക്കി മെഡിക്കല്‍ കോളജ് അടച്ചുപൂട്ടാനുള്ള നീക്കം അവസാനിപ്പിക്കുക, മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുക, ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുക, ദേവികുളം താലൂക്കിലെ കെട്ടിട നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, വിലക്കയറ്റം തടയുക, അക്രമികളില്‍ നിന്നും മോഷ്ടാക്കളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുക, ക്രമസമാധാനം ഉറപ്പു വരുത്തുക, പൊലിസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അമിതവില പിന്‍വലിക്കുക, മതേതര എൈക്യം പരിരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."