HOME
DETAILS
MAL
ചിട്ടി തട്ടിപ്പ്; പ്രതി അറസ്റ്റില്‍
backup
August 30 2016 | 18:08 PM
തൊടുപുഴ: കരിവേലിമറ്റം ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് എറണകുളം പൊലിസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന ഒന്നാം പ്രതി കരുവേലിമറ്റം നവാസിനെ തൊടുപുഴ പൊലിസ് ഇന്നലെ അറ്സ്റ്റ് ചെയ്തു.
പ്രതിയെ തൊടുപുഴയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. രണ്ടാം പ്രതി സലാമിനെ തൊടുപുഴ പൊലിസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഒന്നാം പ്രതി നവാസിനെ ഇന്നലെ ആലുവ സബ് ജയിലിലേയ്ക്ക് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് 250 ലധികം പരാതികളാണ് സ്റ്റേഷനില്‍ ലഭിച്ചിരിക്കുന്നത്. 20 ലക്ഷം രൂപ തട്ടിച്ചെടുത്തന്നാണ് പുറത്ത് വരുന്ന വിവരം.
ചിട്ടി പൊളിഞ്ഞതായി ഇറക്കിയ വ്യാജ പ്രചരണമാണ് ചിട്ടി പൊളിഞ്ഞതിനു പിന്നിലുള്ള കാരണമെന്ന് പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."