HOME
DETAILS

മധ്യപ്രദേശിലെ കമല്‍മൗലാ മസ്ജിദിന് മേല്‍ അവകാശമുന്നയിച്ച് ഹിന്ദു നേതാവ്; സര്‍വേയില്‍ വിഗ്രഹങ്ങള്‍ കണ്ടെടുത്തെന്ന് 

  
Farzana
June 23 2024 | 08:06 AM

Sanatan Dharma idols found, says Hindu leader12

ഭോപ്പാല്‍: മധ്യപ്രദേശിലെ ദറിലെ ഭോജ്ശാല കമല്‍ മൗലാ മസ്ജിദ് സമുച്ചയത്തില്‍ വിഗ്രഹങ്ങള്‍ കണ്ടെടുത്തെന്ന അവകാശവാദവുമായി ഹിന്ദു നേതാവ് രംഗത്ത്. കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ സര്‍വേയില്‍ ഹൈന്ദവ വിഗ്രഹങ്ങള്‍ കണ്ടെടുത്തെന്നാണ് അവകാശ വാദം. 

സരസ്വതി ദേവിയുടെ ക്ഷേത്രമെന്ന് ഹിന്ദുക്കള്‍ അവകാശപ്പെടുന്ന ഭോജ്ശാല കമല്‍ മൗലാ മസ്ജിദ് സമുച്ചയത്തില്‍ ശാസ്ത്രീയ സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റിനോട് മധ്യപ്രദേശ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച സര്‍വേയുടെ 93ാം ദിവസമായിരുന്നു.  

 'മൂന്ന് ദിവസം മുന്‍പ് ഭോജ്ശാലയില്‍ നിന്ന് ശ്രീകൃഷ്ണന്റെ വിഗ്രഹം കണ്ടെത്തിയിരുന്നു. അതേ സ്ഥലത്ത് തന്നെ കല്ലുകൊണ്ട് നിര്‍മിച്ച വാസുകി നാഗത്തിന്റെ വിഗ്രഹം ഇപ്പോള്‍ കണ്ടെത്തി. അതോടൊപ്പം മഹാദേവന്റെ വിഗ്രഹം ഉള്‍പ്പടെ സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട ഒമ്പത് അവശിഷ്ടങ്ങള്‍ അവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്,' ഭോജ്ശാല മുക്തിയാഗ കണ്‍വീനര്‍ ഗോപാല്‍ ശര്‍മ്മ പറഞ്ഞു.

എന്നാല്‍ അവ സമീപ പ്രദേശത്തുള്ള കുടിലില്‍ നിന്ന് കൊണ്ടുവെച്ചതാണെന്നും ഭോജ്ശാലയില്‍ നിന്ന് കിട്ടിയതല്ലെന്നും മുസ്‌ലിം വിഭാഗം പ്രതികരിച്ചു. പഴയ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ സൂക്ഷിച്ച  കുടില്‍ നിര്‍മിച്ച സമയത്ത് കണ്ടെത്തിയതാണ് ഈ ശിലാ ഉരുപ്പടികള്‍- കമാല്‍ മൗലാ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് അബ്ദുള്‍ സമദ് ചൂണ്ടിക്കാട്ടി. ഭോജ്ശാലയില്‍ നിന്ന് ലഭിച്ച വസ്തുക്കളില്‍ സംശയമുണ്ടെന്നും അവ സര്‍വേയുടെ ഭാഗമാക്കരുതെന്നും സമദ് പറഞ്ഞു.

ഞങ്ങള്‍ക്ക് സംശയമുണ്ട്. കുടില്‍ നിര്‍മിക്കുന്ന സമയത്ത് വലിച്ചെറിയപ്പെട്ട വസ്തുക്കള്‍ ഇപ്പോള്‍ എവിടെ നിന്നാണവര്‍ കൊണ്ടുവന്നത്? ഇവ സര്‍വേയില്‍ ചേര്‍ക്കാന്‍ പാടില്ല. ഞങ്ങള്‍ സര്‍വേയെ എതിര്‍ക്കുന്നു. ഇത് രാഷ്ട്രീയക്കാരും ഹിന്ദുത്വവാദികളും തമ്മിലുള്ള കള്ളക്കളിയാണ്,' സമദ് പറഞ്ഞു.

2003ല്‍ വന്ന ഒരു ഉത്തരവിന് പിന്നാലെ എല്ലാ ചൊവ്വാഴ്ചകളിലും ഹിന്ദു മത വിശ്വാസികള്‍ ഭോജ്ശാലയില്‍ പൂജ നടത്തുന്നുണ്ട്. അത് പോലെ വെള്ളിയാഴ്ചകളില്‍ മുസ്‌ലിങ്ങള്‍ നിസ്‌കാരവും നടത്താറുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന്‍ റോഡുകള്‍ അടച്ചിടും

uae
  •  2 days ago
No Image

ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

National
  •  2 days ago
No Image

ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ 

Football
  •  2 days ago
No Image

സർക്കാർ ആശുപത്രികളിലെ സ്ഥിതി ​ഗുരുതരമെന്നത് സത്യം; തുറന്ന് പറഞ്ഞതിന് ഒരാളെ ഭയപ്പെടുത്തുന്നത് ശരിയല്ല; ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്തുന്നതിൽ സി.പി.എമ്മിനെ വിമർശിച്ച് വി.ഡി. സതീശൻ

Kerala
  •  2 days ago
No Image

വ്യാജ പൊലീസ് കോൺസ്റ്റബിൾ വേഷത്തിൽ തട്ടിപ്പ്; 18-20 സ്ത്രീകളെ ചൂഷണം ചെയ്ത പ്രതി പിടിയിൽ

National
  •  2 days ago
No Image

ദുബൈയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍; മഹാനഗരത്തില്‍ സ്വന്തം വീടെന്ന സ്വപ്‌നം ഇനി എളുപ്പത്തില്‍ സാക്ഷാത്കരിക്കാം

uae
  •  2 days ago
No Image

'ഒരിക്കൽ വന്നാൽ തിരിച്ചുപോകാൻ തോന്നില്ല': ബ്രിട്ടീഷ് യുദ്ധവിമാനത്തെ പരസ്യവിഷയമാക്കി കേരള ടൂറിസം

Kerala
  •  2 days ago
No Image

ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് ചേര്‍ത്ത മധുര പലഹാരങ്ങള്‍ വിറ്റു; 15 അംഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്

uae
  •  2 days ago
No Image

രണ്ടാം ടെസ്റ്റിലും മിന്നലായി ജെയ്‌സ്വാൾ; ഇന്ത്യൻ നായകനെയും വീഴ്ത്തി മുന്നോട്ട്

Cricket
  •  2 days ago
No Image

സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ ഡ്രൈവര്‍  ഒഴിവ്; 1.80 ലക്ഷം രൂപ വരെ ശമ്പളം

Saudi-arabia
  •  2 days ago