'പഠിച്ചു ജയിച്ചവരെ പുറത്തിരുത്തരുത്' പ്ലസ് വണ്‍ പ്രതിസന്ധിയില്‍ എസ്.കെ.എസ്.എസ്.എഫ് ധര്‍ണ ഇന്ന്
കോഴിക്കോട്: എസ്.എസ്.എല്‍.സിക്ക് ഉപരിപഠന യോഗ്യത നേടിയവര്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഹയര്‍സെക്കന്‍ഡറി റീജ്യനല്‍ ഡെപ്യൂട്ടി ഡയരക്ടറേറ്റിനു മുന്നില്‍ ഇന്ന് രാവിലെ 10 മണിക്ക് ധര്‍ണ നടത്തും. സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന നടത്തുന്ന വിവിധ സമര പരിപാടികളുടെ തുടര്‍ച്ചയായാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്ന ദിവസമായ ഇന്ന് 'പഠിച്ചു ജയിച്ചവരെ പുറത്തിരുത്തരുത് ' എന്ന മുദ്രാവാക്യവുമായി ധര്‍ണ സംഘടിപ്പിക്കുന്നത്.
ഫുള്‍ എ പ്ലസ് നേടിയിട്ടും ഇഷ്ടപ്പെട്ട കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിക്കാത്ത ധാരാളം വിദ്യാര്‍ഥികള്‍ മലബാര്‍ മേഖലയിലുണ്ട്. അര ലക്ഷത്തിലേറെ വരുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനാവസരം നിഷേധിക്കപ്പെടുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."