HOME
DETAILS

യുദ്ധവിമാനങ്ങള്‍ ഖത്തറില്‍ നിന്ന് വാങ്ങാനൊരുങ്ങി ഇന്ത്യ

  
Web Desk
June 24 2024 | 03:06 AM

India to buy planes from Qatar

ദോഹ: ഖത്തറില്‍ നിന്നു യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നു. 12 മിറാഷ് 2000 യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഖത്തറിന്റെ കൈവശമുള്ള 12 സെക്കന്റ് ഹാന്‍ഡ് മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് ഇന്ത്യക്ക് കൈമാറുന്നതിനു വേണ്ടിയുള്ള ചര്‍ച്ച പുരോഗമിക്കുന്നത്.

 ഇതിനായി ഖത്തറില്‍ നിന്ന് ഒരു സംഘം ഇന്ത്യയിലെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. നിലവിലെ വിമാനങ്ങളുടെ സ്ഥിതിയെ സംബന്ധിച്ച് സംഘം ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ചു കൊടുത്തു. 12 വിമാനങ്ങള്‍ക്ക് 5000 കോടിയോളം രൂപയാണ് ഖത്തര്‍ ആവശ്യപ്പെടുന്ന തുക. വിലയുടെ കാര്യത്തില്‍ ഇതുവരെയും ധാരണയായിട്ടില്ല.

ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ വാങ്ങുന്നതോടെ ഇന്ത്യയുടെ കൈവശമുള്ള വിമാനങ്ങളും ഒരേ ശ്രേണിയില്‍ വരുന്നതിനാല്‍ പരിപാലനവും ഇന്ത്യക്ക് എളുപ്പമായിരിക്കും. വ്യാപാരമേഖലകളില്‍ പ്രധാന പങ്കാളിയായ ഖത്തര്‍ 11 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യങ്ങള്‍ തമ്മില്‍ നടന്നത്. ദ്രവീകൃത പ്രകൃതി വാതകമേഖലയില്‍ കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യയും ഖത്തറും കരാറില്‍ ഒപ്പുവച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago