HOME
DETAILS
MAL
യു.എ.ഇയില്‍ ഇന്നു മഴയ്ക്കു സാധ്യത
June 24 2024 | 09:06 AM
ദുബൈ: യു.എ.ഇയിലെ ചില പ്രദേശങ്ങളില്‍ ഇന്നു മഴയ്ക്കു സാധ്യത. കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ് അനുസരിച്ച് രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത് ഉച്ചകഴിഞ്ഞ് ഇടിമിന്നല്‍ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ പ്രദേശത്തെ താമസക്കാരും യാത്രക്കാരും കനത്ത മഴയും ശക്തമായ കാറ്റും ഉള്‍പ്പെടെയുള്ള കാലാവസ്ഥയെ നേരിടാന്‍ തയാറാകണം. ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ അറിയുകയും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."