ചക്കക്കുരു ലഡു കിടുവാണെ
ഇനി ആരും ചക്കക്കുരു കളയരുതേ ,
ടേസ്റ്റിയും പോഷകപ്രദവുമാണ് ചക്കകുരു
ചക്കക്കുരു- 10
നെയ്യ്- ആവശ്യത്തിന്
നെല്കടല- 100 ഗ്രാം
തേങ്ങ ചിരകിയത് -ഒരു കപ്പ്
മുന്തിരി-10
ഈത്തപ്പഴം-8
പഞ്ചസാര- ആവശ്യത്തിന്
ചക്കര- പാനിയാക്കിയത്
തയാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വച്ച് കാല് കപ്പ് വെള്ളമൊഴിച്ച് ചക്കര അലിയിച്ച് എടുക്കുക. നല്ല ഫ്രഷായ ചക്കക്കുരു തൊലി കളഞ്ഞ് നന്നായി കഴുകിയെടുക്കുക. ഇനി ഒരു പാന്‍ ചൂടാക്കി ചക്കക്കുരു ഒന്നു വറുത്ത് എടുക്കുക. തണുത്ത ശേഷം നന്നായി മിക്സിയില്‍ പൊടിച്ചെടുക്കുക ശേഷം കടലയും പൊടിക്കുക.
ഇനി ഒരു പാന്‍ ചൂടാക്കി നെയ്യ് ഒഴിച്ച് ഇതിലേക്ക് അല്പം ഉണക്കമുന്തിരി ചേര്‍ത്ത് വറുത്തെടുക്കുക. ഈന്തപ്പഴം കുരുകളഞ്ഞ് ചെറുതായി മുറിച്ചിടുക. ഇനി പൊടിച്ചുവച്ച ചക്കക്കുരു, കടല, തേങ്ങ, ഏലയ്ക്കാ പൊടി എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
(തരിയോട് കൂടി കടല പൊടിക്കുക.) ഇനി ഇതിലേക്ക് ശര്‍ക്കര പാനി ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ചെറു ചൂടോടെ ലഡു ഷെയ്പില്‍ ഉരുട്ടിയെടുക്കുക. കിടു ലഡു റെഡീ....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."