HOME
DETAILS

വിസ സേവനങ്ങള്‍ സംബന്ധിച്ച ദുബൈ എമിഗ്രേഷന്‍ ബോധവല്‍ക്കരണ കാംപയിന് പുരസ്‌കാരം

  
June 26 2024 | 03:06 AM

Award for Dubai Emigration

ദുബൈ: വിസ സേവനങ്ങളെ കുറിച്ചും നടപടിക്രമങ്ങള്‍ സംബന്ധിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ദുബൈ എമിഗ്രേഷന്‍ ആരംഭിച്ച കാംപയിന് പുരസ്‌കാരം. സിംഗപ്പൂരില്‍ നടന്ന ഗവണ്‍മെന്റ് മീഡിയ കോണ്‍ഫറന്‍സ് 2024ലാണ് യു.എ.ഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഏറ്റവും മികച്ച കാംപയിനുള്ള അംഗീകാരം ദുബൈ എമിഗ്രേഷന് ലഭിച്ചത്.  

'നിങ്ങള്‍ക്കായി, ഞങ്ങള്‍ ഇവിടെയുണ്ട്' എന്ന ജനറല്‍ ഡയരക്ടറേറ്റിന്റെ പൊതുബോധവത്കരണ കാംപയിനാണ് പുരസ്‌കാരം നേടിയത്. ജി.ഡി.ആര്‍.എഫ്.എ ദുബൈ മാര്‍ക്കറ്റിങ് ആന്‍ഡ് ഗവണ്‍മെന്റ് കമ്യൂണികേഷന്‍ ഡയരക്ടര്‍ നജ്ല ഉമര്‍ അല്‍ തൂഖി അവാര്‍ഡ് ഏറ്റുവാങ്ങി. എമിഗ്രേഷന്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനും പൊതുജനങ്ങളുമായി കൂടുതല്‍ ഫലപ്രദമായി ആശയ വിനിമയം നടത്താനുമുള്ള ശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് പുരസ്‌കാരമെന്ന് അധികൃതര്‍ അറിയിച്ചു.

'നിങ്ങള്‍ക്കായി, ഞങ്ങള്‍  ഇവിടെയുണ്ട്' എന്ന കാംപയിന് ദുബൈ താമസ-കുടിയേറ്റ ജനറല്‍ ഡയരക്ടറേറ്റ് വാഗ്ദാനം ചെയ്യുന്ന സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കാനും അവയെ കുറിച്ചുള്ള പൊതുജനാവബോധം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സേവനങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളുടെ എണ്ണം കുറക്കാനും വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്താനും ക്യാംപയിന്‍ മുഖേന ശ്രമിക്കുന്നു.

കൂടാതെ, കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമായ സേവനാനുഭവത്തിനായി ഡയരക്ടറേറ്റിന്റെ സ്മാര്‍ട് ആപ്ലികേഷന്‍ ഉപയോഗിക്കുന്നതിന് ഇത് പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എമിറേറ്റിലെ വിവിധ സ്ഥലങ്ങളില്‍ എല്ലാ മാസവും ദുബൈ എമിഗ്രേഷന്‍ ഇത്തരത്തില്‍ ബോധവത്കരണം നടത്തി വരുന്നുണ്ട്.

 

വാഫി മാളില്‍ പ്രദര്‍ശനം 


വിസാ സേവനങ്ങളെ കുറിച്ച് ഉപയോക്താക്കളെ ബോധവത്കരിക്കാന്‍ ദുബൈ വാഫി മാളില്‍ 'നിങ്ങള്‍ക്കായി, ഞങ്ങള്‍ ഇവിടെയുണ്ട്' എന്ന ക്യാംപയിന്‍ ഭാഗമായി വിവിധ വിസാ സേവനങ്ങള്‍ പരിചയപ്പെടുത്തുന്ന അവബോധ പ്രദര്‍ശനവും നടക്കുന്നു. ദുബൈയിലെ താമസക്കാരുടെയും സന്ദര്‍ശകരുടെയും ഉപഭോക്തൃ അവബോധം വര്‍ധിപ്പിക്കാനും മികച്ച സമ്പ്രദായങ്ങള്‍ക്കും അന്താരാഷ്ട്ര നിലവാരത്തിനുമനുസൃതമായി എമിഗ്രേഷന്‍ സേവനങ്ങളുടെ വിപുലമായ ശ്രേണി പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പരിപാടി. രാവിലെ 10 മുതല്‍ രാത്രി 10 വരെയുള്ള ക്യാംപയിന് വെള്ളിയാഴ്ച സമാപനമാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago