സഞ്ചാരികളെ.., നിങ്ങളെ മാടിവിളിക്കുന്നു വയനാട്ടിലെ ലൗ തടാകം
പ്രണയിക്കുന്നവര്‍ക്ക് ഒരു തടാകം. കേട്ടിട്ടുണ്ടോ ഈ തടാകത്തെ കുറിച്ച്. വയനാട്ടിലെ മേപ്പാടിയില്‍ ചെമ്പ്ര കൊടുമുടിയുടെ മുകളിലാണ് ലൗ ലേക്ക് എന്നു പേരുള്ള ഹൃദയതടാകം സ്ഥിതി ചെയ്യുന്നത്. പച്ചപ്പട്ട് പുതച്ച മലയോരങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ അകലെ നിന്നു തന്നെ കാണം കാറ്റുവന്ന് ഗിരിനിരകളെ കോടമഞ്ഞണിയിക്കുന്നത്.
സുഹൃത്തുക്കളും, പ്രണയജോടികളും, സാഹസികത ഇഷ്ടപ്പെടുന്നവരുമൊക്കെ എത്തുന്ന അതിസുന്ദരമായ പ്രദേശമാണ് ചെമ്പ്രമലയും ഹൃദയ തടാകവുമൊക്കെ. ജില്ലയിലെ ഏറ്റവും ഉയരമുള്ള മലയായ ചെമ്പ്രമല സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു.
മേപ്പാടിയില്‍ നിന്ന് കാട്ടിലൂടെ അതിമനോഹരമായ നടപ്പാതയുണ്ട് ചെമ്പ്ര ഗിരിനിരയിലേക്ക്. ഇതിനു താഴെയാണ് ഹൃദയതടാകം ഉള്ളത്. വന്യമൃഗങ്ങളുള്ളതിനാല്‍ കൊടുമുടിയിലേക്ക് അനുമതി വാങ്ങിയേ പോകാവു. മൂന്നു മണിക്കൂര്‍ സമയമെടുക്കും മല മുകളിലേക്കെത്താന്‍. ട്രക്കിങ്ങിന് താല്‍പര്യമുള്ളവര്‍ ഫോറസ്റ്റ് ഓഫിസുമായി ബന്ധപ്പെടണം.
ചെമ്പ്രയിലേക്കുള്ള ട്രെക്കിങിന് എത്തുന്നവര്‍ ആദ്യം മേപ്പാടിയിലാണ് എത്തേണ്ടത്. മേപ്പാടി ടൗണില്‍ നിന്നും ഫോറസ്റ്റ് ഓഫീസിലേക്ക് 2 കി.മീ ദൂരമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."