HOME
DETAILS
MAL
ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ച് വരെ നീട്ടി
June 29 2024 | 04:06 AM
തിരുവനന്തപുരം: സംസ്ഥാനത്തെ ജൂൺ മാസത്തെ റേഷൻ വിതരണം അഞ്ച് ദിവസം കൂടി നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഇതുപ്രകാരം ജൂണിലെ റേഷൻ ജൂലൈ അഞ്ച് വരെ വാങ്ങാം. ഇതിന് ശേഷം ജൂലൈ 8 മുതൽ ആയിരിക്കും ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിക്കുക.
സ്റ്റോക്ക് തിട്ടപ്പെടുത്തിയതിന് റേഷൻ വ്യാപാരികൾക്ക് ഒരു ദിവസത്തെ അധിക അവധി നേരത്തെ ഭക്ഷ്യ വകുപ്പ് നൽകിയിരുന്നു. ഇത് ജൂലൈ ആറിന് എടുക്കാമെന്നും വകുപ്പ് അറിയിച്ചു. നേരത്തെ ഇത് അവധി ആദ്യ പ്രവർത്തി ദിവസമായ ജൂലൈ ഒന്നാം തീയതിയാണ് അനുവദിച്ചിരുന്നത്.
അതേസമയം, വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി സമരം നടത്താനൊരുങ്ങുകയാണ് റേഷൻ കടയുടമകൾ. ജൂലൈ 8, 9 തീയതികളിൽ സമരം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."