അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കും ഇന്ത്യക്കാർക്കും ഓസ്‌ട്രേലിയൻ വിസ ഫീസ് ഇരട്ടിയാക്കി
ഓസ്‌ട്രേലിയ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള സ്റ്റുഡൻ്റ് വിസ ഫീസ് 39,485.78 ൽ നിന്നും 89,157.23 ഇരട്ടിയാക്കി വർദ്ധിപ്പിച്ചു. ജൂലൈ 1 തിങ്കളാഴ്ച മുതലാണ് വർദ്ധനവ് പ്രാബല്യത്തിൽ വരുക. കൂടാതെ വിവിധ വിഭാഗത്തിൽ നിന്നും ഓസ്‌ട്രേലിയയിൽ വിദ്യാർത്ഥി വിസയ്ക്ക് അപേക്ഷിക്കുന്ന താൽക്കാലിക വിസ ഉടമകളെ വിലക്കുകയും ചെയ്തു.
മാറ്റങ്ങൾ തങ്ങളുടെ അന്തർദ്ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ സമഗ്രത പുനഃസ്ഥാപിക്കുന്നതിനും ഓസ്‌ട്രേലിയക്ക് മികച്ച ഒരു മൈഗ്രേഷൻ സംവിധാനം സൃഷ്ടിക്കാനും സഹായിക്കുമെന്ന് ഓസ്‌ട്രേലിയയിലെ ആഭ്യന്തര സൈബർ സുരക്ഷ മന്ത്രി ക്ലെയർ ഒ നീൽ പങ്കു വച്ചു.
ഇതു കൂടാതെ ഓസ്‌ട്രേലിയൻ ഗവൺമെൻ്റ് സ്റ്റുഡൻ്റ് വിസയ്ക്ക് ആവശ്യമായ മിനിമം സേവിംഗ്സ് തുക 24,505 യിൽ നിന്ന് 29,710 രൂപയായി വർദ്ധിപ്പിച്ചുകൊണ്ട് സ്റ്റുഡൻ്റ് വിസകൾക്കുള്ള സേവിംഗ്സ് ആവശ്യകതയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
താത്കാലിക ബിരുദ സമയത്ത് സന്ദർശക, മാരിടൈം ക്രൂ വിസയിലുള്ളവർക്ക് ഓസ്‌ട്രേലിയയിൽ ആയിരിക്കുമ്പോൾ ഇനി സ്റ്റുഡൻ്റ് വിസയ്ക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല, ഇത് രാജ്യത്തെ അന്താരാഷ്‌ട്ര വിദ്യാർത്ഥികളെ ഒന്നടങ്കം ബാധിക്കുമെന്ന് നിസംശയം പറയാവുന്ന ഒന്നാണ്.
ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് മാർച്ചിൽ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 2023 സെപ്‌റ്റംബർ മുപ്പതോടു കൂടി അവസാനിച്ച വർഷത്തിലെ മൊത്തം വിദേശ കുടിയേറ്റം 548,800 ആയിരുന്നു. അതിൽ രേഖകൾ പ്രകാരം 2022-ൽ ഓസ്‌ട്രേലിയയിൽ ഒരു ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം ഈ വർഷം ജനുവരിക്കും സെപ്റ്റംബറിനുമിടയ്ക്ക് ഇതിനകം 1.2 ലക്ഷം കവിഞ്ഞു.
യുഎസ്, യുകെ, കാനഡ എന്നിവയ്‌ക്ക് പുറമെ വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ആദ്യ അഞ്ച് ലക്ഷ്യസ്ഥാനങ്ങളിൽ ഓസ്‌ട്രേലിയ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം മുതൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാകുകയും യുകെയിലെ ഋഷി സുനക് സർക്കാർ കർശനമായ ഇമിഗ്രേഷൻ നിയമങ്ങൾ കൊണ്ടുവരികയും ചെയ്തതോടെ ഓസ്‌ട്രേലിയ തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനമായി ഉയരുകയും ചെയ്തു.
ഇപ്പോൾ, ഫീസ് വർദ്ധനയ്ക്ക് ശേഷം, ഒരു ഓസ്‌ട്രേലിയൻ സ്റ്റുഡൻ്റ് വിസ നിലവിൽ 200 ഡോളറിൽ താഴെയുള്ള യുഎസ്, കാനഡ എന്നിവയേക്കാൾ ചെലവേറിയതായി മാറിയിരിക്കുന്നു.
ഗ്ലോബൽ എഡ്യൂക്കേഷൻ കോൺക്ലേവിൻ്റെ ഏറ്റവും പുതിയ ഇന്ത്യൻ സ്റ്റുഡൻ്റ് മൊബിലിറ്റി റിപ്പോർട്ട് 2023 അനുസരിച്ച്, 2023-ൽ ഏകദേശം 1.3 ദശലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കുന്നുണ്ട്. ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."