HOME
DETAILS
MAL
കണ്ണൂർ വിമാനത്താവളത്തിന് മയിലുകളുടെ ഭീഷണി; നാളെ അടിയന്തിര യോഗം
July 04 2024 | 08:07 AM
കണ്ണൂർ: കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനത്തിന് മയിലുകൾ ഭീഷണിയാകുന്നു. വിമാനത്താവള പ്രദേശത്ത് മയിലുകൾ തുടർച്ചയായി വിമാനയാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന രീതിയിൽ എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ നാളെ അടിയന്തിര യോഗം ചേരും. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിലാണ് നാളെ യോഗം ചേരും.
മയിലുകളുടെ സാന്നിധ്യം സംബന്ധിച്ച് ചർച്ച ചെയ്യാനുള്ള യോഗം വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ ചേരും. മന്ത്രിക്കൊപ്പം ചീഫ് വൈൽഡ് ലൈഫ് വാർഡൻ, എയർപോർട്ട്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കുമെന്ന് അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."