HOME
DETAILS

' ഇരിക്കുന്ന പദവിക്ക് യോജിച്ച പ്രസ്താവനയാണോ എന്ന് ആത്മപരിശോധന നടത്തണം';  ബിനോയ് വിശ്വത്തിനെതിരെ ഡി.വൈ.എഫ്.ഐ

  
July 07 2024 | 07:07 AM


തിരുവനന്തപുരം: എസ്.എഫ്.ഐക്കെതിരായ വിമര്‍ശനത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ. ബിനോയ് വിശ്വം പറഞ്ഞത് വസ്തുതകളല്ലെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിം എം.പി പറഞ്ഞു. ഇരിക്കുന്ന പദവിക്ക് യോജിക്കുന്ന വിധത്തിലുള്ള പരാമര്‍ശമാണോ നടത്തിയതെന്ന് ബിനോയ് വിശ്വം ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ഐക്യത്തിന്റെ പ്രസക്തി സി.പി.ഐ സെക്രട്ടറി മനസ്സിലാക്കണം. ശക്തമായ മറുപടി പറയാന്‍ ഡി.വൈ.എഫ്.ഐക്ക് അറിയാം. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന ഏറ്റുമുട്ടലിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജനാധിപത്യബോധത്തോടെ കാണുന്നു. എന്നാല്‍, പറയുന്നത് വസ്തുതാപരമാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും റഹീം കൂട്ടിചേര്‍ത്തു. 

സംസ്ഥാനത്ത് എസ്.എഫ്.ഐ ഇടിമുറി നടത്തുന്നവരല്ലെന്നും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം എം.ജി കോളജില്‍ മാധ്യമങ്ങള്‍ പോകാത്തതെന്തെന്നും കേരളത്തിലെ കലാലയങ്ങളില്‍ വര്‍ഗീയ ശക്തികള്‍ കടന്നു വരാത്തത് എസ്.എഫ്.ഐ ഉള്ളതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്ത് നീറ്റ്- നെറ്റ് കുംഭകോണങ്ങള്‍ പുറത്തു വന്നതോടെ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്ക ഉയരുകയാണ്. നീറ്റ് കൗണ്‍സലിങും മാറ്റിവെച്ചു. കേന്ദ്രമന്ത്രാലയങ്ങള്‍ നിരുത്തരവാദപരമായാണ് വിഷയം കൈകാര്യം ചെയ്യുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റകരമായ അലംഭാവമാണ് വെച്ചു പുലര്‍ത്തുന്നത്.

ജൂണ്‍ മാസത്തില്‍ പൂര്‍ത്തിയാക്കേണ്ട നീറ്റ് പിജി പരീക്ഷയാണ് ഓഗസ്റ്റ് മാസത്തിലേക്ക് മാറ്റിയത്. ഇതു വിദ്യാര്‍ത്ഥികളുടെ അക്കാദമിക് ഇയറിനെ ബാധിക്കും. ഇതു പരിഹരിക്കാനാകാത്ത അലംഭാവമാണ്. അനിശ്ചിതത്വങ്ങളുടെ പൊരിവെയിലത്ത് വിദ്യാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിന്റെ ഈ അനാസ്ഥയ്ക്കെതിരെ ഡിവൈഎഫ്ഐ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഎ റഹിം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago