സ്വിഗ്ഗിക്ക് സ്വന്തം യുപിഐ, ഇനി ഈസിയായി പേയ്‌മെന്റ ചെയ്യാം; അറിയേണ്ടതെല്ലാം
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗിയിലൂടെ ഇനി പേയ്‌മെന്റും നടത്താം. സൊമാറ്റോയ്ക്ക് പിന്നാലെ യുപിഐ സേവനം ആരംഭിച്ചിരിക്കുകയാണ് സ്വിഗ്ഗി. പേയ്‌മെന്റുകള്‍ക്കായി തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനാണ് സ്വിഗ്ഗി യുപിഐ സേവനം ആരംഭിച്ചത്. യുപിഐ പ്ലഗിന്‍ വഴിയാണ് സ്വിഗ്ഗിയുടെ സേവനം ആരംഭിച്ചിരിക്കുന്നത്. യെസ് ബാങ്കിന്റേയും ജസ്‌പേയുടെയും പങ്കാളിത്തത്തോടെയാണ് കമ്പനി യുപിഐ പേയ്‌മെന്റ് ആരംഭിച്ചിരിക്കുന്നത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഘട്ടം ഘട്ടമായി എല്ലാ ഉപയോക്താക്കളിലേക്കും എത്തിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
യുപിഐ പ്ലഗിന്‍
പേയ്‌മെന്റുകള്‍ എളുപ്പമാക്കുന്നതിന് സഹായിക്കുന്നതാണ് യുപിഐ പ്ലഗ്ഇന്‍ . ഉദാഹരണത്തിന്, ഒരു ഓണ്‍ലൈന്‍ ഡെലിവറി ആപ്പില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍, വാങ്ങുന്നയാള്‍ യുപിഐ പേയ്‌മെന്റാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍, പേയ്‌മെന്റ് പൂര്‍ത്തിയാക്കാന്‍ ആപ്പ് അവരെ മറ്റൊരു പേയ്‌മെന്റ് ഗേറ്റ്‌വേയിലേക്കോ അപ്ലിക്കേഷനിലേക്കോ കൊണ്ടുപോകുന്നു. പേയ്‌മെന്റ് ചെയ്തുകഴിഞ്ഞാല്‍ ഡെലിവറി ആപ്പിലേക്ക് തിരിച്ചുപോകും. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. മൂന്നാമതൊരു ആപ്ലിക്കേഷന്റെ ഉപയോഗം ഒഴിവാക്കുന്നതാണ് യുപിഐ പ്ലഗ്ഇന്‍.
ആപ്പിലേക്ക് യുപിഐ സംയോജിപ്പിച്ചാണ് ഇത് ചെയ്യുന്നത്. വാങ്ങുന്നയാള്‍ വ്യാപാരിയുടെ പേയ്‌മെന്റ് പേജില്‍ ഒരു യുപിഐ അക്കൗണ്ട് തിരഞ്ഞെടുത്ത് അത് പേയ്‌മെന്റ് ഓപ്ഷനായി തിരഞ്ഞെടുക്കുന്നു. വാങ്ങുന്നയാള്‍ പിന്നീട് യുപിഐ പേയ്‌മെന്റ് വിന്‍ഡോയിലേക്ക് റീഡയറക്ടുചെയ്യും, അവിടെ യുപിഐ പ്ലഗ്ഇന്‍ വഴി വ്യാപാരിയുടെ പേജില്‍ എംപിന്‍ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."