മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് അപകടം; 11 മത്സ്യത്തൊഴിലാളികൾ കടലിൽ വീണു, രക്ഷപ്പെടുത്തി
തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് വീണ്ടും അപകടം. 11 മത്സ്യത്തൊഴിലാളികള്‍ ബോട്ടിൽ നിന്ന് കടലിലേക്ക് വീണു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ആശുപത്രിയിൽ ഉള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
പെരുമാതുറ സ്വദേശി ഷാക്കിറിന്‍റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിലെ വലകൾ കടലിലേക്ക് വീണു പോയതിനെ തുടർന്ന് അത് എടുക്കാൻ ശ്രമിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് വീഴുകയായിരുന്നു. 11 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം കടലിൽ വീഴുകയായിരുന്നു.
അപകടം നടന്ന ഉടനെ തന്നെ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് മറ്റുള്ളവരെയും രക്ഷപ്പെടുത്തുകയായിരുന്നു.
ഇവരെയെല്ലാം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിയിൽ ചികിത്സയിലാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. അതേസമയം, മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."