ആരോഗ്യമുള്ള പല്ലുകള്‍ക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കല്ലേ
ഭക്ഷണങ്ങള്‍ ചവച്ചരയ്ക്കാനും സൗന്ദര്യം നിലനിര്‍ത്താനും മാത്രമല്ല, നമ്മുടെ ആത്മവിശ്വാസത്തിന്റെ കൂടെ ഭാഗമാണ് നല്ല പല്ലുകള്‍. കൃത്യമായി വായ വൃത്തിയാക്കാത്തത് കൊണ്ടാണ് പല്ല് ദ്രവിക്കലും പുളിപ്പും മോണരോഗങ്ങളുമൊക്കെ ഉണ്ടാകുന്നത്. അതിനാല്‍ രണ്ടു നേരവും പല്ലുതേക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. വെള്ളം നന്നായി കുടിക്കുക. ഇത് ആരോഗ്യമുള്ള പല്ലുകള്‍ നിലനിര്‍ത്താന്‍ ആവശ്യമാണ്. നന്നായി വെള്ളം കുടിക്കുമ്പോള്‍ ഉമിനീര്‍ കൃത്യമായി ഉല്‍പാദിപ്പിക്കുന്നു. ഇത് പല്ലുകളില്‍ ബാക്ടീരിയ വരുന്നത് തടയാനും വായ ക്ലീനായിരിക്കാനും പല്ല് കേടുവരാതിരിക്കാനും സഹായിക്കുന്നു.
2. മധുരമടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങളും പാനീയങ്ങളും സോഡകള്‍ പോലുള്ളവയും പല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. അതിനാല്‍ അവയുടെ അമിത ഉപയോഗം ഒഴിവാക്കുക.
3. ഐസ് വായിലിട്ട് ചവയ്ക്കുന്ന ശീലമുള്ളവര്‍ അത് നിര്‍ത്തുന്നതായിരിക്കും നല്ലത്. പല്ലിന്റെ ആരോഗ്യത്തിന് ഈ ദുശ്ശീലം ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
4. പുകവലിക്കുന്നതും പല്ലിന്റെ ആരോഗ്യത്തിന് നല്ലതല്ല. മാത്രമല്ല, പല്ലില്‍ കറ വരുന്നതിനും ഇതു കാരണമാകും.
5. ഓരോ ഭക്ഷണത്തിനു ശേഷവും വായ കഴുകുക. ഭക്ഷണാവശിഷ്ടങ്ങള്‍ കുടുങ്ങിയിരിക്കുന്നത് ഒഴിവാക്കാന്‍ ഇതു നല്ലതാണ്. പുകയില,കഫീന്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്.
6. ചോക്ലേറ്റ്, മിഠായിപോലുള്ളവ കഴിച്ചാല്‍ വായ നന്നായി കഴുകുക. ഇത് ഇനാമലിനെ ബാധിക്കാന്‍ സാധ്യതയുണ്ട്.
7. ടൂത്ത്ബ്രഷ് ഉപയോഗിക്കുന്നതിലും വളരെയധികം ശ്രദ്ധിക്കുക. അതിന്റെ നാരുകള്‍ വളഞ്ഞു തുടങ്ങുമ്പോള്‍ തന്നെ മാറ്റുക.
8. അതുപോലെ ടിന്നിന്റെ മൂടിയൊക്കെ പല്ലുകൊണ്ട് കടിച്ചു തുറക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഇത് പല്ല് പൊട്ടുന്നതിനു കാരണമാവുന്നതാണ്.
ദവിസവും രണ്ടുനേരം പല്ലു തേക്കല്‍ നിര്‍ബന്ധമാക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."