യുഎഇയില്‍ അഗ്നിരക്ഷാ ഉപകരണവും ഫസ്റ്റ് എയ്ഡ് കിറ്റും വാഹനത്തില്‍ സൂക്ഷിക്കണമെന്ന് പൊലിസ്
അബൂദബി: വാഹനമോടിക്കുന്നവര്‍ അഗ്നിശമന ഉപകരണവും ഫസ്റ്റ് എയ്ഡ് കിറ്റും വാഹനത്തില്‍ എപ്പോഴും സൂക്ഷിക്കണമെന്ന് അബൂദബി പൊലിസ്. ഇത് ഡ്രൈവറുടെയും റോഡിലെ മറ്റുള്ളവരുടെയും സുരക്ഷക്ക് പ്രധാനമാണെന്നും അധികൃതര്‍ ഉണര്‍ത്തി.
അന്തരീക്ഷ താപനില വര്‍ധിച്ചതോടെ, വാഹനങ്ങളില്‍ പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ സൂക്ഷിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു. വാഹനങ്ങളില്‍ ദ്രവ ഇന്ധനം, എണ്ണകള്‍, പ്ലാസ്റ്റിക്, റബര്‍ തുടങ്ങിയ പെട്ടെന്ന് ജ്വലിക്കുന്ന മൂലകങ്ങളുള്ള വസ്തുക്കള്‍ സൂക്ഷിക്കരുതെന്നും, ചൂട് കൂടിയ അന്തരീക്ഷത്തില്‍ അവ തീപിടിക്കാനിടയാക്കുമെന്നും ബന്ധപ്പെട്ടവര്‍ ഓര്‍മിപ്പിച്ചു. ഉഷ്ണം കടുത്തതോടെ തീപിടിത്ത സാധ്യത കണക്കിലെടുത്താണ് ഈ നിര്‍ദേശം.
എന്തെങ്കിലും അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കാറില്‍ ഇടയ്ക്കിടെ പരിശോധനകള്‍ നടത്തേണ്ടത് പ്രധാനമാണ്. സുരക്ഷയിലും പ്രതിരോധ നടപടികളിലും ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് മിക്ക അപകടങ്ങള്‍ക്കും കാരണം.
ചൂടുള്ള മാസങ്ങളില്‍ കാറില്‍ വച്ചാല്‍ തീപിടിക്കാന്‍ സാധ്യതയുള്ള ആറിനങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതുണ്ട്. കംപ്രസ് ചെയ്ത പാക്കേജുകള്‍, ബാറ്ററികള്‍, ഊര്‍ജ സംഭരണ ഉപകരണങ്ങള്‍, ഹാന്‍ഡ് സാനിറ്റൈസര്‍, സുഗന്ധ ദ്രവ്യങ്ങള്‍, ഗ്യാസ് സിലിണ്ടറുകള്‍, ലൈറ്ററുകള്‍ എന്നിവയാണ് ഒഴിവാക്കേണ്ടവയെന്നും ബന്ധപ്പെട്ടവരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."