ഡ്യുക്കാട്ടിയുടെ പുതിയ മോഡൽ ബൈക്ക് ഇന്ത്യയിലെത്തി; വില 16,50,000 രൂപ, പ്രത്യേതകൾ അറിയാം
ആഡംബര മോട്ടോർസൈക്കിൾ ബ്രാൻഡായ ഡ്യുക്കാട്ടിയുടെ പുതിയ മോഡൽ ബൈക്ക് ഇന്ത്യയിൽ പുറത്തിറക്കി. ഹൈപ്പർമോട്ടാർഡ് 698 മോണോ (Hypermotard 698 Mono) എന്ന മോഡൽ ബൈക്കാണ് തിങ്കളാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചത്. 16,50,000 രൂപയാണ് എക്സ്-ഷോറൂം വില. ജൂലൈ അവസാനത്തോടെ മോട്ടോർസൈക്കിളിൻ്റെ വിതരണം ആരംഭിക്കും.
ഏറെ പെർഫോമൻസ് ഉള്ള എഞ്ചിൻ, ഡ്യുക്കാറ്റി ഡിസൈൻ, അത്യാധുനിക ഇലക്ട്രോണിക് പാക്കേജ്, ഭാരം കുറഞ്ഞ ഷാസി, സുഖപ്രദമായ എർഗണോമിക്സ് എന്നിവ മോട്ടോർസൈക്കിളിൻ്റെ സവിശേഷതകളാണ്.
ഡുക്കാറ്റിയുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം ലോകത്തിലെ ഏറ്റവും ശക്തമായ സിംഗിൾ-സിലിണ്ടർ എഞ്ചിൻ ഉപയോഗിച്ച് പൂർണ്ണമായി പ്രദർശിപ്പിച്ചിരിക്കുന്നു. ത്രോട്ടിലിൻ്റെ ഓരോ ട്വിസ്റ്റിലും ആവേശകരമായ പവർ നൽകുന്ന പ്രകടനത്തിൻ്റെ മാസ്റ്റർപീസ് ബൈക്ക് ആണിതെന്ന് ഡ്യുക്കാറ്റി ഇന്ത്യ എംഡി ബിപുൽ ചന്ദ്ര പ്രസ്താവനയിൽ പറഞ്ഞു.
മികച്ച ഡ്യുക്കാറ്റി ശൈലിയിലുള്ള ഹൈപ്പർമോട്ടാർഡ് 698 മോണോയ്ക്ക് ഒരു സൂപ്പർമോട്ടാർഡ് റേസിംഗ് സൗന്ദര്യവും ഡിസൈൻ ഭാഷയും ഉണ്ട്. അത് ബൈക്കിനെ ഒതുക്കമുള്ളതും എന്നാൽ സ്പോർട്സ് ലുക്കും നൽകുന്നതാണ്.
വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്യുവൽ എക്‌സ്‌ഹോസ്റ്റുകൾ, "Y" ഡിസൈൻ ഫീച്ചർ ചെയ്യുന്ന ഫൈവ് സ്‌പോക്ക് അലോയ് വീലുകൾ, ഇരട്ട "C" ലൈറ്റ് പ്രൊഫൈലുള്ള LED ഹെഡ്‌ലൈറ്റ് എന്നിങ്ങനെ നിരവധി ഡിസൈൻ ഘടകങ്ങൾ മോട്ടോർസൈക്കിളിൻ്റെ ശൈലി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഉയർന്നതും പരന്നതുമായ ഇരിപ്പിടം, ഉയർന്ന മുൻവശത്തെ മഡ്ഗാർഡ് എന്നിവ ബൈക്കിനെ കൂടുതൽ ആകർഷകമാക്കുന്നു.
എബിഎസ് കോർണറിംഗ്, ഡ്യുക്കാട്ടി ട്രാക്ഷൻ കൺട്രോൾ, ഡ്യുക്കാട്ടി വീലി കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, ഡ്യുക്കാട്ടി പവർ ലോഞ്ച് തുടങ്ങിയ ഫീച്ചറുകളും ഹൈപ്പർമോട്ടാർഡ് 698 മോണോ ബൈക്കിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."