ആള്‍ക്കൂട്ട കൊലപാതകം : ഇരകള്‍ക്ക് നീതിലഭിക്കും വരെ മുസ്ലിം ലീഗ് കൂടെയുണ്ടാകും : അഡ്വ.ഹാരിസ് ബീരാന്‍ എം.പി
ഉത്തര്‍പ്രദേശ് : അലിഗറില്‍ ആള്‍ക്കൂട്ട അക്രമത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഫരീദിന്റെ(35) കുടുംബത്തിന് ആശ്വാസവുമായി മുസ്ലിം ലീഗ് പ്രതിനിധി സംഘം. അഡ്വ.ഹാരിസ് ബീരാന്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തില്‍ കൊല്ലപ്പെട്ട ഫരീദിന്റെ വീട് സന്ദര്‍ശിച്ചത്.സഹോദരന്‍ നിരപരാധിയാണെന്നും,ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് ആക്രമണത്തെ ന്യായീകരിക്കുന്നത് എന്നും കൊലപ്പെട്ട ഫരീദിന്റെ കുടുബാംഗങ്ങള്‍ പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനെ നടന്ന ആള്‍ക്കൂട്ട അക്രമങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും രാജ്യത്തെ ക്രമസമാധാന നില അതീവ അപകടാവസ്ഥയില്‍ ആണെന്നും അക്രമങ്ങളില്‍ ഇരകള്‍ക്ക് നീതി ലഭിക്കും വരെ മുസ്ലിം ലീഗ് കൂടെയുണ്ടാകുമെന്നും സ്ഥലം സന്ദര്‍ശിച്ച അഡ്വ.ഹാരിസ് ബീരാന്‍ എം.പി പറഞ്ഞു.ഉച്ചയോടെ അലിഗറിലെത്തിയ ലീഗ് പ്രതിനിധി സംഘം അലിഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ജി. വൈശാഖ് ഐ.എ.എസുമായി കൂടിക്കാഴ്ച നടത്തി.
മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ്,യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ.വി.കെ ഫൈസല്‍ ബാബു, മുസ്ലിം ലീഗ് ഡല്‍ഹി സ്റ്റേറ്റ് പ്രസിഡന്റ് മൗലാന നിസാര്‍ അഹമ്മദ്,ജന.സെക്രട്ടറി ഫൈസല്‍ ഷേഖ്,ഡല്‍ഹി കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹലീം, മുസ്‌ലിം ലീഗ് യുപി സ്റ്റേറ്റ് പ്രസിഡന്റ് ഡോ.മതീന്‍ ഖാന്‍,നൂര്‍ ശംസ്,പി.പി ജിഹാദ് എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്.
adv haris beeran and Muslim League delegation visited Aligarh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."