HOME
DETAILS

ഓൺലൈൻ തട്ടിപ്പുകൾക്കായി യുവതീയുവാക്കളെ റാഞ്ചുന്നുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി 

  
Web Desk
July 10 2024 | 03:07 AM


 


 തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകി യുവതീയുവാക്കളെ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാർ മ്യാൻമർ, തായ്‌ലന്റ് അതിർത്തിയിലേക്കും മറ്റും കടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.  
ഇവരെ വിവിധതരം ഓൺലൈൻ തട്ടിപ്പുകൾക്കും നിയമവിരുദ്ധപ്രവർത്തനങ്ങൾക്കും ഉപയോഗിച്ചുവരുന്നതായും പരാതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. 


ഈ വിവരം ലഭിച്ചയുടൻ മ്യാൻമർ യാത്രാപ്രശ്‌നം മുൻനിർത്തിയുള്ള മാർഗനിർദേശങ്ങളും മുന്നറിയിപ്പും കേരളത്തിലുടനീളം നോർക്കാറൂട്ടസ് നൽകിയിട്ടുണ്ട്. വിഷയം മ്യാൻമറിലെ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തലയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. 


തട്ടിപ്പ് തടയാനും വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാരെ കണ്ടെത്താനും നവമാധ്യമങ്ങൾ വഴിയുള്ള പരസ്യങ്ങൾ തടയാനും ഫലപ്രദമായ നടപടി പൊലിസ് സ്വീകരിച്ചിട്ടുണ്ട്.  ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച റിപ്പോർട്ട് പൊലിസ് മേധാവി റിസർവ് ബാങ്ക് ഗവർണർക്കും ഇന്ത്യൻ സൈബർ സെൽ കോർഡിനേഷൻ സെന്ററിനും അയച്ചുകൊടുത്ത് തുടർനടപടി സ്വീകരിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  2 months ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  2 months ago
No Image

പാറശാലയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

latest
  •  2 months ago
No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  2 months ago
No Image

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

Kerala
  •  2 months ago