HOME
DETAILS

സവാള അരിഞ്ഞത് ബാക്കിവരാറുണ്ടോ.., എന്നാല്‍ ഇങ്ങനെ ഒന്നു ചെയ്തു നോക്കൂ

  
Web Desk
July 11 2024 | 13:07 PM

Do you have any leftover onions?

 ഒരു ദിവസം ഒരു സവാളയെങ്കിലും ഉപയോഗിക്കാത്ത മലയാളികളുടെ വീട് ഉണ്ടാവില്ല എന്നു തന്നെ പറയാം. കറിവയ്ക്കാനും ബിരിയാണി ഉണ്ടാക്കാനും ഉപ്പേരിവയ്ക്കാനുമൊക്കെ സവാള അത്യാവശ്യമാണ്.

 വിലക്കുറവുകളിലും ഓഫറുകളിലുമൊക്കെ നമ്മള്‍ കൂടുതല്‍ സവാള വാങ്ങിവയ്ക്കാറുണ്ട്. എന്നാല്‍ കുറച്ച് നാള്‍ കഴിയുമ്പോഴേക്ക് അത് ചീഞ്ഞ് പോകുന്നതും കാണാം. എന്നാല്‍ ദീര്‍ഘനാളുകള്‍ സവാള കേടാകാതെ സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ.

 

oni22.PNG

ഒരു കാരണവശാലും സവാളയ്ക്കൊപ്പം ഉരുളക്കിഴങ്ങോ അല്ലെങ്കില്‍ തക്കാളിയോ മറ്റെന്തെങ്കിലും പച്ചക്കറിയോ സൂക്ഷിക്കരുത്. അങ്ങനെ വച്ചാല്‍ സവാള പെട്ടെന്ന് ചീഞ്ഞുപോകും. സവാളയുടെ തൊലി നനയുകയും ചെയ്യരുത്. ഈര്‍പ്പം ഒട്ടുമില്ലാത്തയിടത്ത് വേണം സവാള സൂക്ഷിക്കാന്‍.

ഉപയോഗിച്ച് ബാക്കി വന്ന സവാള കേടുകൂടാതെ ഒരാഴ്ചയോളം സൂക്ഷിക്കാനും ചില വഴികളുണ്ട്. സവാള കനം കുറച്ച് അരിഞ്ഞ് വായു ഒട്ടും കടക്കാത്ത ഒരു ബോക്‌സില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

 

onio.PNG

അല്ലെങ്കില്‍ ചെറു കഷണങ്ങളായി അരിഞ്ഞ സവാള സിപ് ലോക്ക് ബാഗുകളിലാക്കി ഫ്രീസറില്‍ വയ്ക്കാം. ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യാം. തീരെ നിവൃത്തിയില്ലെങ്കിലേ അരിഞ്ഞ സവാള ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാവൂ. മാത്രമല്ല ഉപയോഗിക്കുന്നതിന് മുമ്പ് ചീത്തയായിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. കഴിവതും ഫ്രഷായി അപ്പോള്‍ തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. 

`



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

പൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകും

Kerala
  •  a month ago
No Image

പേജര്‍, വാക്കിടോക്കി സ്‌ഫോടനം; മരണം 34 , 3250 പേര്‍ക്ക് പരുക്ക്; ആക്രമണത്തിന് പിന്നില്‍ മൊസാദെന്ന് ഹിസ്ബുല്ല, പ്രതികരിക്കാതെ ഇസ്‌റാഈല്‍ 

International
  •  a month ago
No Image

ഹേമ കമ്മിറ്റി: 20 പേരുടെ മൊഴി ഗൗരവതരം, കേസ് പരാതിയുണ്ടെങ്കില്‍ മാത്രമെന്ന് അന്വേഷണ സംഘം

Kerala
  •  a month ago
No Image

പൊലിസ് സംവിധാനം താറുമാറായി; ബംഗ്ലാദേശില്‍ സൈന്യത്തിന് രണ്ട് മാസത്തേക്ക് ജുഡിഷ്യല്‍ അധികാരം

International
  •  a month ago
No Image

അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് എത്തും

Kerala
  •  a month ago
No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  a month ago
No Image

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം

Kerala
  •  a month ago
No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  a month ago
No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  a month ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  a month ago