യൂട്യൂബ് ചികിത്സ വിനയാകുന്നു: മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍
യുഎഇ: രോഗ ചികിത്സക്കായി യൂട്യൂബ് ഡോക്ടര്‍മാരെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഡോക്ടര്‍മാര്‍. യുഎഇയിലെ യൂട്യൂബ് ഉപയോക്താക്കളില്‍ ഏകദേശം 40 ശതമാനത്തോളം പേരും കാണുന്നത് ആരോഗ്യ സംബന്ധമായ വീഡിയോകളാണ്. ഒരു ആരോഗ്യ വിദഗ്ധനെ കാണുന്നതിന് മുന്‍പും ,എന്തിന് ആരോഗ്യ വിദഗ്ധനെ സന്ദര്‍ശിക്കണോ എന്നു തീരുമാനിക്കുന്നതു പോലും ഈ 'യൂട്യൂബ് ഡോക്റ്റര്‍മാരുടെ' അഭിപ്രായമനുസരിച്ചാണ്.
യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഖലീഫ യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വ്വേയില്‍ 3000 യൂട്യൂബ് ഉപയോക്താക്കളില്‍ 87 ശതമാനം പേരും ആരോഗ്യ സംബന്ധമായ കണ്ടെന്റുകളാണ് കാണുന്നത്. ഇതില്‍ തന്നെ വ്യായാമവും ബോഡിബില്‍ഡിങ്ങുമാണ് മുന്‍പില്‍.
തന്റെ രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണ് താന്‍ അധികവും കാണാറുള്ളതെന്ന് ദുബൈ അന്തേവാസിയായ ജില്‍ ഡേയ്‌ലി എന്ന അന്‍പത്തി മൂന്നുകാരി പറയുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ തിരയുന്നത് ഒരു ശീലമായെന്ന് ഇരുപത്തഞ്ചുകാരിയായ മിയ നിക്‌സണ്‍ പങ്കുവെക്കുന്നു. കൂടാതെ ഒരു ഡോക്ടറുടെ മാത്രം അഭിപ്രായം കേള്‍ക്കുന്നതിന് പകരം വളരെ എളുപ്പത്തില്‍ യൂട്യൂബില്‍ നിന്ന് വിവരങ്ങള്‍ അറിയുന്നതാണ് പ്രായോഗികമെന്നും അവര്‍ പറയുന്നു.
എന്നാല്‍ ഇങ്ങനെയുള്ള ആരോഗ്യ വിവരങ്ങള്‍ വസ്തുത ഇല്ലാത്തവയാണെന്നും അത് ആളുകളുടെ ആരോഗ്യത്തിന് അപകടകരമാണെന്നും ദുബൈ ബുര്‍ജീല്‍ ആശുപത്രിയില്‍ ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റായ ഡോ.അലാ സിദാന്‍ വ്യക്തമാക്കി. ഈ പ്രവണത പൊതുജനാരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."