HOME
DETAILS
MAL
വായിലിട്ടാല്‍ അലിഞ്ഞു പോകും രുചിയില്‍ ബ്രഡ് കൊണ്ടൊരു ബോള്‍ സ് റെഡിയാക്കാം
July 12 2024 | 14:07 PM
എല്ലാവരുടെയും വീട്ടില്‍ എപ്പോഴുമുണ്ടാകും ബ്രഡ്. എളുപ്പത്തില്‍ പലഹാരമുണ്ടാക്കാന്‍ ബ്രഡ് കഴിഞ്ഞേഉള്ളൂ... പെട്ടെന്നുണ്ടാക്കാന്‍ പറ്റുന്ന ഒരു കിടിലന്‍ സ്നാക്കാണിത്.
ബ്രഡ് -15 പീസ്
പഞ്ചസാര- ആവശ്യത്തിന്
പാല് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബ്രഡ് ഒരു ബൗളിലേക്കിട്ട് പാലൊഴിച്ച് നന്നായി കുതിര്‍ത്തു വയ്ക്കുക. എന്നിട്ട് ചപ്പാത്തിയ്ക്കു കുഴയ്ക്കുന്നപോലെ കുഴയ്ക്കുക. ശേഷം ചെറിയ ചെറിയ ഉരുളകളാക്കി ഉരുട്ടുക.
പൊട്ടിപ്പോവാതെ വേണം ചെയ്യാന്‍. ഇനി ഒരു പാന്‍ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ഓരോ ബോള്സും ഇട്ട് പൊരിച്ചെടുക്കുക.
ഇനി മറ്റൊരു പാത്രം അടുപ്പത്ത് വച്ചു ചൂടാകുമ്പോള്‍ അതിലേക്ക് പഞ്ചസാരയും വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് കുറുക്കി പഞ്ചസാര പാനി ആക്കി ഓരോബോള്സുമിട്ട് കൊടുക്കുക. അടിപൊളി ടേസ്റ്റുള്ള ബ്രഡ് ബോള്‍സ് റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."