എളുപ്പത്തിലൊരു കടുക്ക വരട്ടിയത്
ചോറിനൊപ്പവും ചപ്പാത്തിയ്ക്കും പത്തിരിക്കുമൊക്കെ കഴിക്കാന്‍ പറ്റുന്ന ഒന്നാണ് കടുക്ക വരട്ടിയത്. എല്ലാവര്‍ക്കും ഇഷ്ടമുള്ള ഈ വിഭവം ആരോഗ്യത്തിനും നല്ലതാണ്.
കടുക്ക - 500
തക്കാളി -1
സവാള-2
പച്ചമുളക്-3
ഇഞ്ചി വെളുത്തുളളി- പേസ്റ്റ് ഒരു സ്പൂണ്‍
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് പൊടി- ആവശ്യത്തിന്
മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍
തയാറാക്കുന്ന വിധം
പാന്‍ ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് സവാളയിട്ട് വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ഇട്ട് ഒന്നുകൂടെ വഴറ്റുക. ശേഷം പച്ചമുളകും കറിവേപ്പിലയും ഇട്ട് വഴറ്റിയ ശേഷം തക്കാളി ചേര്‍ത്തുകൊടുക്കുക.
അടച്ചു വച്ചുവേവിക്കുക. അര സ്പൂണ്‍ മഞ്ഞപ്പൊടിയും കുരുമുളകു പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇനി ഇതിലേക്ക് കടുക്കയിട്ടു കൊടുക്കുക. ഇനി മൂടിവച്ച് വേവിക്കുക. ഇത് നന്നായി വരട്ടിയെടുക്കുക. അടിപൊളി കടുക്ക വരട്ടിയത് റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."