HOME
DETAILS

അമ്മക്കൊപ്പം അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ളൊരു കൂര; മനുഷ്യ വിസര്‍ജ്ജ്യം വരെ നിറഞ്ഞ മാലിന്യ തോട്ടില്‍ ജോയി ഇറങ്ങിയത്  വെറും 1500 രൂപ പ്രതിഫലത്തിന് 

  
Farzana
July 14 2024 | 09:07 AM

a-mother-is-waiting-for-her-son-to-return

തിരുവനന്തപുരം: മഴയില്‍ നനയാതെ വെയിലില്‍ പൊള്ളാതെ മഞ്ഞില്‍ തണുക്കാതെ ഒന്ന് തലചായ്ക്കാന്‍ ഇഴജന്തുക്കളേയും ജീവജാലങ്ങളേയും പേടിക്കാതെ തനിക്കും അമ്മക്കും സ്വസ്ഥമായി ഉറങ്ങാന്‍ അടച്ചുറപ്പുള്ളൊരു കൂര. അതിലപ്പുറം കിനാക്കളൊന്നുമില്ലായിരുന്നു മാരായമുട്ടം സ്വദേശി ജോയിക്ക്. അതിലേക്ക് ഇത്തിരി ഇത്തിരിയായി സ്വരൂപിക്കുന്ന കൂട്ടിവെപ്പിലേക്ക് ചേര്‍ത്തു വെക്കാന്‍ വെറുമൊരു 1500 രൂപക്കു വേണ്ടിയാണ് മനുഷ്യ വിസര്‍ജ്ജ്യങ്ങള്‍ വരെ നിറഞ്ഞ ആ മാലിന്യത്തോട്ടിലേക്ക് ജോയി ഇറങ്ങിയത്. 1500 എന്നത് അയാളെ സംമബന്ധിച്ചത്തോളം തന്റെ കിനാക്കളിലേക്കുള്ള വലിയൊരു സംഖ്യ ആയിരുന്നിരിക്കണം.

ജീവിക്കാനായി പലപല ജോലികള്‍ ചെയ്തിട്ടുണ്ട് ആ ചെറുപ്പക്കാരന്‍.  ആദ്യം മണല്‍വാരലായിരുന്നു. സര്‍ക്കാര്‍ മണല്‍ വാരല്‍ നിരോധിച്ചതോടെ ആക്രി പെറുക്കാന്‍ പോയി. ആക്രി പെറുക്കുന്നതില്‍ നിന്ന് വലിയ വരുമാനമൊന്നും കിട്ടാറില്ലായിരുന്നു. അങ്ങിനെയിക്കെയാണ് സുഹൃത്ത് വഴി റെയില്‍വേ സ്റ്റേഷനില്‍ മാലിന്യം നീക്കാനുള്ള അവസരം കിട്ടിയത്. 

എത്ര വയ്യെങ്കിലും ജോലിക്കു പോകുന്ന ആളായിരുന്നു ജോയി- അമ്മ പറയുന്നു. എന്തു ജോലിയും ചെയ്യും. അവനായിരുന്നു ഏക ആശ്രയം. രാവിലെ ആറു മണിക്ക് ജോലിക്കിറങ്ങും. വൈകീട്ട്  തിരിച്ചെത്തും. ഒരിക്കലും അവന്‍ വീട്ടില്‍ വെറുതെ ഇരിക്കാറില്ല. എന്തു ജോലിക്ക് വിളിച്ചാലും പോകും.'അമ്മ പറയുന്നു.

joe mother.jpg

അമ്മ മാത്രമാണ് ജോയിക്കുള്ളത്. വീടെന്ന് പറയാന്‍ പറ്റാത്ത ഒരു ഒറ്റമുറി കൂരയില്‍. എന്നെങ്കിലുമൊരിക്കല്‍ നമുക്കും അടച്ചുറപ്പുള്ള വീട് നിര്‍മിക്കാന്‍ സാധിക്കുമെന്ന് പറയാറുണ്ടായിരുന്നു ജോയി അമ്മ മെല്‍ഹിയോട്. 10 വര്‍ഷംമുമ്പാണ് ജോയിയുടെ പിതാവ് നേശമണി മരിച്ചത്. അന്നുമുതല്‍ അമ്മയും മകനും മാത്രമാണ്. വീടിനു ചുറ്റും കാടുപിടിച്ചു കിടക്കുകയാണ്. ഇവിടേക്കുള്ള വഴിയും സഞ്ചാരയോഗ്യമല്ല. സഹോദരങ്ങള്‍ മറ്റിടങ്ങളില്‍ താമസിക്കുന്നു. ജോയിയുടെ സഹോദര ഭാര്യ അര്‍ബുദം ബാധിച്ച് മരിച്ചിട്ട് ഒരുമാസമായിട്ടേ ഉള്ളൂ. ഇപ്പോള്‍ ആ വീട്ടില്‍ കാത്തിരിപ്പിലാണ് മെല്‍ഹി. തന്റെ മകന്‍ തിരിച്ചുവരുന്നതും കാത്ത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  3 minutes ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  8 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  9 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  9 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  10 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  10 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago