നേരിട്ടുള്ള അഭിമുഖം; കേരളത്തില്‍ താല്‍ക്കാലിക ജോലിയവസരം; ഇപ്പോള്‍ അപേക്ഷിക്കാം
സിനിമാട്ടോഗ്രാഫറുടെ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2025 ജൂണ്‍ 2 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയില്‍ രണ്ട് ഡോക്യുമെന്ററി സിനിമാട്ടോഗ്രഫര്‍മാരുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് 19ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലെ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്ക്: www.kfri.res.in
ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ ഒഴിവുകള്‍
ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി) മുഖേന താല്‍ക്കാലിക റിക്രൂട്ട്‌മെന്റ് നടത്തുന്നു.
യോഗ്യത
സ്റ്റാഫ് നഴ്‌സ: കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനോട് കൂടിയ ജനറല്‍ അല്ലെങ്കില്‍ ബി.എസ്‌സി നഴ്‌സിങ് ബിരുദം.
പ്രതിദിന വേതനം 700 രൂപ. പ്രായപരിധി 40 വയസ്. ഇന്റര്‍വ്യൂ ജൂലൈ 17ന് രാവിലെ 11 മണിക്ക്.
ഫാര്‍മസിസ്റ്റ്: ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനോട് കൂടിയ ഡി.ഫാം. പ്രതിദിന വേതനം 600 രൂപയാണ്. പ്രായപരിധി 40 വയസ്. ഇന്റര്‍വ്യു ജൂലൈ 19ന് രാവിലെ 11ന്.
ലാബ് ടെക്‌നീഷ്യന്‍: പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനോടുകൂടിയ ഡി.എ.എല്‍.ടി. പ്രതിദിന വേതനം 650 രൂപ. പ്രായപരിധി 40 വയസ്. ഇന്റര്‍വ്യു 20ന് രാവിലെ 11ന്.
ജില്ല ഓഫീസില്‍ ഓവര്‍സിയര്‍
സമഗ്ര ശിക്ഷാ കേരളം ജില്ലാ ഓഫീസില്‍ ജോലിയവസരം. ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ തസ്തികയിലേക്കാണ് താല്‍ക്കാലിക റിക്രൂട്ട്‌മെന്റ് നടക്കുന്നത്.
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ളബിരുദം/ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കേറ്റുകളുമായി ജൂലൈ 19 രാവിലെ 10 ന് തൊടുപുഴയിലുള്ള സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. പ്രായപരിധി 40 വയസ്സ്.
ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട്
തിരുവനന്തപുരം ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ (Watershed Cell cum Data Cetnre) പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന 2.0 (നീര്‍ത്തട ഘടകം) (PMKSY 2.0) പദ്ധതിയില്‍ ഒഴിവുള്ള ഒരു ടെക്‌നിക്കല്‍ എക്‌സ്പര്‍ട്ട് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അഗ്രിക്കള്‍ച്ചര്‍ / ഹോര്‍ട്ടികള്‍ച്ചര്‍ / ഹൈഡ്രോളജിക്കല്‍ എന്‍ജിനിയറിങ്, സോയില്‍ എന്‍ജിനിയറിങ് / അനിമല്‍ ഹസ്ബന്‍ഡ്രി എന്‍ജിനിയറിങ് എന്നിവയിലുള്ള ബിരുദം അല്ലെങ്കില്‍ ഉയര്‍ന്ന ബിരുദം, പ്രസ്തുത മേഖലയിലോ ഗവേഷണത്തിലോ ഉള്ള അഞ്ച് വര്‍ഷം പരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 34,300 രൂപ. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് ഉള്‍പ്പടെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 24 വൈകുന്നേരം 3 മണി. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 8606204203.
job vacancies under kerala government without psc
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."