മഴക്കാലത്ത് ഭക്ഷണം കഴിക്കുമ്പോള്‍ അല്‍പമൊരു ശ്രദ്ധ കൊടുക്കൂ, എങ്കില്‍ ബെല്ലി ഫാറ്റ് വേഗത്തില്‍ കുറയ്ക്കാം
മഴക്കാലം പൊതുവേ മന്ദത പരത്തുന്ന കാലമാണ്. ഈ സമയത്ത് വിശപ്പ് കൂടുകയും ഭക്ഷണം ധാരാളം കഴിക്കുകയും നമ്മള്‍ ചെയ്യും. മാത്രമല്ല, വ്യായാമം ചെയ്യാനും മടിക്കും. ശരിക്കുപറഞ്ഞാല്‍ നിങ്ങളുടെ തടി കൂടുന്ന സീസണാണ് മണ്‍സൂണ്‍ എന്നു പറയാം.
വേനല്‍കാലത്ത് നമ്മള്‍ പലരീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യുകയും എന്നാല്‍ മഴക്കാലമാവുമ്പോള്‍ മടി കാരണം വ്യയാമം മുടങ്ങുകയും വയറിലെ കൊഴുപ്പ് കൂടുകയും ചെയ്യുന്നതാണ്. എന്നാല്‍ മഴക്കാലത്തെ ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍, വയറിലെ കൊഴുപ്പ് വര്‍ധിക്കുന്നത് നിയന്ത്രിക്കാന്‍ കഴിയും.
മഴക്കാലത്ത് നിങ്ങളുടെ ബെല്ലി ഫാറ്റ് കുറയ്ക്കാനും തടി കുറയ്ക്കാനുമായി ചില ഭക്ഷണ മാറ്റങ്ങള്‍ ശീലിച്ചു നോക്കൂ. പഴവര്‍ഗങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ കഴിയുന്നതാണ്. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും അണുബാധകളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു.
ഈ പഴങ്ങള്‍ നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കുകയും അനാരോഗ്യമായ ഭക്ഷണങ്ങള്‍ കഴിക്കാനുള്ള ആസക്തി കുറയ്ക്കുകയും ചെയ്യുന്നു. മഴക്കാല സീസണില്‍ പീച്ച്, സപ്പോട്ട, ലിച്ചി, ബ്ലാക്ക്‌ബെറി തുടങ്ങിയ വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.
അതു പോലെ മഴക്കാലത്ത് പച്ചക്കറി സൂപ്പ് കുടിക്കുന്നത് വളരെയധികം പ്രയോജനം ചെയ്യും. ഇതിലൂടെ പല പച്ചക്കറികളുടെയും ഗുണം നിങ്ങള്‍ക്ക് ലഭിക്കുകയും അവയിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ശരീരത്തിലേക്ക് വേഗത്തില്‍ പ്രവേശിക്കുകയും ചെയ്യും. ഇത് കൊഴുപ്പ് കുറയ്ക്കാന്‍ നല്ലതാണ്. സൂപ്പ് ഉണ്ടാക്കുമ്പോള്‍ മസാലകള്‍, അനാരോഗ്യകരമായ വസ്തുക്കള്‍ എന്നിവ ഒഴിവാക്കുക. സൂപ്പിലെ പച്ചക്കറികളുടെ അളവ് വര്‍ധിപ്പിക്കുക.
പ്രഭാതഭക്ഷണത്തിന് മുളപ്പിച്ച ധാന്യങ്ങള്‍ വളരെ നല്ലതാണ്. ഇവയ്‌ക്കൊപ്പം കൊഴുപ്പ് കുറഞ്ഞ പാലും കുടിക്കുക. രാത്രി ഭക്ഷണം കഴിയുന്നത്ര ലഘുവായി കഴിക്കുക. ചോറിന് ബ്രൗണ്‍ റൈസ് ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
ഓട്സ് കഴിക്കുന്നത് വളരെ നല്ലതാണ്. മഴക്കാലത്ത് അത്താഴം വളരെ വൈകി കഴിക്കരുത്. അത്താഴം വൈകുന്തോറും വയറിന്റെ പ്രശ്‌നവും വലുതായിരിക്കും. കുതിര്‍ത്ത ബദാം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നിങ്ങള്‍ക്ക് തടി കുറയ്ക്കാന്‍ നല്ലതാണ്.
വെളുത്തുള്ളി ഒരു പ്രകൃതിദത്ത ആന്റിബയോട്ടിക്കാണ്. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു. ഇന്‍സുലിന്‍ അളവ് നിയന്ത്രിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് കത്തുന്ന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. മെറ്റബോളിസം വര്‍ധിപ്പിക്കുന്ന തെര്‍മോജനിക് കൂടിയാണ് വെളുത്തുള്ളി. അതിനാല്‍ വെളുത്തുള്ളി നിങ്ങളുടെ ഭക്ഷണത്തില്‍ പരമാവധി ഉള്‍പ്പെടുത്തുക.
കൊഴുപ്പ് കത്തിക്കുന്ന ഒന്നാണ് കറുവാപ്പട്ട. അര ടീസ്പൂണ്‍ കറുവപ്പട്ട പൊടി ഒരു ചെറിയ ഗ്ലാസ് വെള്ളത്തില്‍ കുതിര്‍ത്ത് അഞ്ച്-പത്ത് മിനിറ്റിന് ശേഷം ഫില്‍ട്ടര്‍ ചെയ്യുക. ഒരു സ്പൂണ്‍ തേന്‍ കലര്‍ത്തി പ്രഭാതഭക്ഷണത്തിന് മുമ്പു കഴിക്കുക. ഇത് കൊഴുപ്പ് കത്തിക്കാന്‍ ഫലപ്രദമാണ്.
നാരുകളുടെ നല്ല ഉറവിടമായി കക്കിരിക്ക കഴിക്കുന്നതിലൂടെ വയറിലെ കൊഴുപ്പു കുറയ്ക്കാവുന്നതാണ്. ഇതില്‍ 96 ശതമാനവും വെള്ളമാണ്. ധാതുക്കള്‍, നാരുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമായ കക്കിരി ശരീരത്തിനുള്ളിലെ ടോക്‌സിനുകള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു.
ഭക്ഷണത്തില്‍ ദിവസവും വിവിധ തരം ബീന്‍സ് ഉള്‍പ്പെടുത്തുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ പേശികള്‍ ശക്തമാവുകയും ദഹനപ്രക്രിയ മികച്ചതാകുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കുന്നതിന് മഴക്കാലത്ത് രാവിലെ ചായക്ക് പകരം ഗ്രീന്‍ ടീ അല്ലെങ്കില്‍ ലെമണ്‍ ടീ കുടിക്കുന്നത് ശീലമാക്കുക. അതുപോലെ ഇഞ്ചി ചായ കുടിക്കുന്നതും വളരെ നല്ലതാണ്. ഇഞ്ചി നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."