രാജകുടുംബത്തെ വരെ പിന്നിലാക്കിയ ആഡംബര വിവാഹം ! കോടികള്‍ പൊടിച്ച ആനന്ദ് അംബാനി വിവാഹത്തില്‍ പ്രതികരിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ
മാസങ്ങള്‍ നീണ്ടു നിന്ന ഉത്സവം തന്നെയായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹം. എന്നാല്‍ മുകേഷ് അംബാനി മകന്‍ ആനന്ദ് അംബാനിയുടെ കല്യാണത്തിന് ചെലവഴിച്ചത് ചെറിയ തുകയാണ്. സമ്പത്തിനൊത്ത ആഡംബരം മകന്റെ കല്യാണത്തിന് മുകേഷ് അംബാനി ചെലവഴിച്ചിട്ടില്ല.
ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ വിവാഹച്ചടങ്ങുകള്‍ക്ക് ഏകദേശം 4000 കോടി മുതല്‍ 5000 കോടി വരെയാണ് മുകേഷ് മുടക്കിയതെന്നും, ഇന്ത്യക്കാര്‍ അവരുടെ സമ്പത്തിനനുസരിച്ച് സാധാരണ വിവാഹത്തിനായി മുടക്കുന്ന തുക പോലും അംബാനി ചെലവഴിച്ചില്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. എന്‍.സി ഫിനാന്‍ഷ്യല്‍ അഡൈ്വസറി സര്‍വിസ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകന്‍ നിതിന്‍ ചൗധരിയാണ് വിവരങ്ങള്‍ പുറത്തു വിട്ടത്.
മൊത്തം ആസ്തിയുടെ പത്തു ശതമാനം വരെയാണ് ഒരു ശരാശരി ഇന്ത്യന്‍ കുടുംബം കല്യാണത്തിന് ചെലവഴിക്കുക.എന്നാല്‍ അംബാനി ചെലവഴിച്ചത് 0.5 ശതമാനമാണ്. 50 ലക്ഷം മുതല്‍ ഒരു കോടി വരെ ആസ്തിയുള്ളവര്‍ ഒന്നര കോടിവരെ വിവാഹത്തിനായി മുടക്കുമ്പോള്‍ ഇത്രത്തോളമൊന്നും മുകേഷ് അംബാനി മകന്റെ വിവാഹത്തിന് മുടക്കിയിട്ടില്ല.
ഏകദേശം 10 ലക്ഷം കോടിക്ക് മുകളിലാണ് അംബാനി കുടുംബത്തിന്റെ ആസ്തി.ഈ കണക്കുകള്‍ പ്രകാരം ഒരു ലക്ഷം കോടിക്കു മുകളില്‍ അംബാനി ചെലവഴിക്കണം. എന്നാല്‍ വെറും 5000 കോടി മാത്രമാണ് മുകേഷ് അംബാനി ആനന്ദിന്റെ കല്യാണത്തിനു ചെലവഴിച്ചിട്ടുള്ളത്.
മാര്‍ച്ചില്‍ ജാംനഗറില്‍ ആരംഭിച്ച വിവാഹപൂര്‍വ ആഘോഷങ്ങള്‍ ഓരോന്നും സമാനതകളില്ലാത്ത വിധം പ്രൗഢമായിരുന്നു. സുക്കര്‍ബര്‍ഗും ബില്‍ഗേറ്റ്‌സുമടക്കം പങ്കെടുത്ത പ്രീവെഡിങ് ആഘോഷത്തിന് നൂറുകണക്കിനു കോടികള്‍ അംബാനി ഒഴുക്കി. വിവാഹച്ചെലവ് 5000 കോടിയാണെന്ന് റിപോര്‍ട്ടുകള്‍ പുറത്തുവന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വിവാഹ ആഘോഷങ്ങളില്‍ ഒന്നായി അനന്ത് -രാധിക വിവാഹം മാറിക്കഴിഞ്ഞു. 2018ല്‍ മൂത്തമകളായ ഇഷാഅംബാനിയുടെ വിവാഹവും കെങ്കേമമായി തന്നെ ആഘോഷിച്ചിരുന്നു.
ആഡംബരത്തിനു പേരുകേട്ട മറ്റു വിവാഹങ്ങള്‍
1981 ല്‍ നടന്ന ചാള്‍സ് -ഡയാന വിവാഹവും അത്യാഡംബരത്തോടെയാണ് നടന്നത്. 3000 ആളുകള്‍ നേരിട്ടും 74 രാജ്യങ്ങളില്‍ നിന്നായി 750 ദശലക്ഷം ജനങ്ങള്‍ ടിവിയിലൂടെയും പ്രക്ഷേപണം ചെയ്യപ്പെട്ട വിവാഹചടങ്ങുകള്‍ക്ക് സാക്ഷിയായിരുന്നു. 10,000 മുത്തുകള്‍ പതിച്ച ഗൗണും 27 വെഡിങ്് കേക്കുകളും ഒക്കെ അന്നത്തെ ചര്‍ച്ചയായിരുന്നു. 48 മില്യന്‍ അമേരിക്കന്‍ ഡോളറാണ് അന്ന് വിവാഹത്തിന് ചെലവഴിച്ചത്. അതായത് 1300 കോടി രുപ.
വിവാഹവും യുഎഇ പ്രധാനമന്ത്രിയും ദുബൈ എമിറേറ്റിന്റെ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വിവാഹവും ആഡംബരത്തോടെയായിരുന്നു നടന്നത്. 1979ല്‍ 45 മില്യന്‍ അമേരിക്കന്‍ ഡോളര്‍ അഥവാ 1100 കോടി രൂപയാണ് ആഘോഷങ്ങള്‍ക്കായി ചെലവിട്ടത്. ഒരാഴ്ചത്തെ വിവാഹാഘോഷത്തിനായി അഞ്ചു ദിവസത്തെ ദേശീയ അവധിയും എമിറേറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
ഇഷ അംബാനിയുടെയും ആനന്ദ് പിരമലിന്റെയും വിവാഹവും നടത്തിയത് 1000 കോടി രൂപ ചെലവഴിച്ചാണ്. നൂറില്‍പരം ചാര്‍ട്ടേഡ് വിമാനങ്ങളാണ് അതിഥികള്‍ക്കായി ഒരുക്കിയിരുന്നത്. ഇറ്റലി, ഉദയ്പൂര്‍, മുംബൈ എന്നിങ്ങനെ മൂന്നിടങ്ങളിലായിരുന്നു വിവാഹം ഉത്സവമാക്കിയത്.
സഹാറാ ഗ്രൂപ്പിന്റെ സ്ഥാപകന്‍ സുബ്രതാ റോയ് 2004 ല്‍ തന്റെ ആണ്‍മക്കളുടെ വിവാഹം നടത്തിയതും ആറുദിവസം നീണ്ടുനിന്ന ആഘോഷങ്ങളോടെയായിരുന്നു. 27 ചാര്‍ട്ടേഡ് വിമാനങ്ങളും 200 മെഴ്‌സിഡസ് കാറുകളുമാണ് അതിഥികളുടെ ഗതാഗത സൗകര്യത്തിനൊരുക്കിയത്. അതായത് 1000 കോടി രൂപയാണ് വിവാഹാവശ്യങ്ങള്‍ക്കായി ചെലവിട്ടത്.
ഖനിവ്യവസായി ഗാലി ജനാര്‍ദ്ദന റെഡ്ഡിയുടെ മകള്‍ ബ്രഹ്മണി റെഡ്ഡിയുടെ വിവാഹം 2016 ല്‍ ആഘോഷമായി നടത്തിയത് 800 കോടി രൂപ മുടക്കി അഞ്ചു ദിവസം നീണ്ടു നിന്ന ആഘോഷമായിരുന്നു. സ്വര്‍ണത്തിലും വെള്ളിയിലും നിര്‍മിച്ച പാത്രങ്ങളിലായിരുന്നു ഭക്ഷണം നല്‍കിയിരുന്നത്.
സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തലിന്റെ മകള്‍ വാനിഷയുടെ 2004 ല്‍ നടന്ന വിവാഹവും 750 കോടി രൂപ ചെലവിട്ടായിരുന്നു ആഘോഷമാക്കിയത്. ആറുദിവസം നീണ്ടു നിന്ന വിവാഹം ഫ്രാന്‍സിലെ കൊട്ടാരത്തിലാണ് സംഘടിപ്പിച്ചത്.
ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം എന്ന റെക്കോഡാണ് വിവാഹാഘോഷങ്ങള്‍ക്ക് തിരശീല വീഴുമ്പോള്‍ പുറത്തു വരുന്നത്. ബിസിനസില്‍ പേരു കേട്ട അംബാനി കുടുംബം ആഡംബരത്തിലും ഒട്ടും പിന്നിലല്ല.
ആനന്ദ് - രാധിക വിവാഹത്തോടെ മകനു കൊടുത്ത സമ്പാദ്യങ്ങളുടെ വിവരവും പുറത്തുവന്നു.ദുബൈയിലെ പാം ജുമൈറയിലെ വില്ലയ്ക്ക് 640കോടി രൂപ വില. ഇതില്‍ 10 കിടപ്പുമുറികളും ഒരു സ്വകാര്യസ്പായും സ്വകാര്യബീച്ചുമുണ്ട്.
ആഡംബര വാച്ചുകളോടുള്ള ആനന്ദിന്റെ പ്രിയം RM52-05 ആണ് ഇതില്‍ പ്രധാനം. 12.5 കോടി രൂപയുള്ള ഈ വാച്ച് ആഗോളതലത്തില്‍ തന്നെ 30 വാച്ചുകള്‍ മാത്രമാണ് ഈ മോഡലിലുള്ളത്. പാടെക് ഫിലിപ്പ് ഗ്രാന്‍ഡ്മാസ്റ്റര്‍ ചൈം ലോക പ്രശസ്ത മോഡലാണ്. ലോകത്തു തന്നെ വെറും ആറുപീസാണുള്ളത്. അതിഥികളെ കൊണ്ടുവരാന്‍ ഫാല്‍ക്കണ്‍ -2000 ജെറ്റുകളാണ് ഒരുക്കിയത്. കൂടാതെ 100 വിമാനങ്ങളും വാടകയ്ക്ക് എടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."