
'കന്‍വാര്‍ യാത്രാ റൂട്ടിലെ കട ഉടമകള്‍ പേര് പ്രദര്‍ശിപ്പിക്കണം' ഉത്തരവുമായി യു.പി സര്‍ക്കാര്‍; നടപടി മുസ്‌ലിം വ്യാപാരികളെ ബഹിഷ്‌കരിക്കാനെന്ന് ആക്ഷേപം

ലഖ്‌നൗ: ശ്രാവണ മാസത്തിലെ കന്‍വാര്‍ യാത്രയ്ക്ക് മുന്നോടിയായി വിചിത്രവും വര്‍ഗീയസ്വഭാവമുള്ളതുമായി ഉത്തരവുമായി ഉത്തര്‍പ്രദേശ് അധികൃതര്‍. കന്‍വാര്‍ യാത്രാ റൂട്ടിലെ വ്യാപാരികള്‍ സ്ഥാപനത്തിന് പുറത്ത് ഉടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് മുസഫര്‍ നഗര്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇതുസംബന്ധിച്ച് യാത്രാ റൂട്ടിലെ ഹോട്ടലുകള്‍, പഴം, തട്ടുകടകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
മുസ്‌ലിം വ്യാപാരികളെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് പരക്കെ ആക്ഷേപമുയരുന്നുണ്ട്. എന്നാല്‍ കന്‍വാര്‍ യാത്ര സുഗമമായി നടത്തുക എന്നതാണ് ഉത്തരവിന് പിന്നിലെ ഉദ്ദേശമെന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണം. മുസ് ലിം വ്യാപാരികളെ ബിഹിഷ്‌ക്കരിക്കാനുള്ള ഉദ്ദേശത്തോടെയല്ല നടപടിയെന്നും മുസഫര്‍ നഗര്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലിസ് വ്യക്തമാക്കി. മുസഫര്‍നഗറില്‍നിന്ന് കന്‍വാര്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് 240 കിലോമീറ്റര്‍ ആണുള്ളത്.
ഉത്തരവിനെതിരേ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി എം.പി രംഗത്തുവന്നിട്ടുണ്ട്. ഹിറ്റ്‌ലറുടെ നയമാണിതെന്നാണ് ഉഴൈസി പ്രതികരിച്ചത്. യാത്രയ്ക്ക് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ മാംസവില്‍പനയ്ക്ക് നേരത്തെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. കന്‍വാര്‍ യാത്ര നടക്കുന്ന വഴികളില്‍ മാംസം വില്‍ക്കുന്നതും വാങ്ങുന്നതും തടയുകയാണ് ലക്ഷ്യം. ഈ മാസം 22 മുതലാണ് ശ്രാവണ മാസം ആരംഭിക്കുന്നത്. ഈ കാലയളവില്‍ ശ്രാവണി, ശിവരാത്രി, നാഗപഞ്ചമി, രക്ഷാബന്ധന്‍ എന്നിവ ആഘോഷിക്കും. ഈ സമയത്താണ് കന്‍വാര്‍ യാത്രയും നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോടതിയലക്ഷ്യ കേസിൽ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്
International
• 2 days ago
അച്ഛന്‍ പത്ത്മിനിറ്റ് നേരം വീട്ടില്‍ നിന്ന് പുറത്തിറങ്ങി തിരികെ വന്നപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന 13 വയസുകാരി മകള്‍; മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍
Kerala
• 2 days ago
പ്രവാസികൾക്ക് സന്തോഷവാർത്ത: ഇന്ത്യൻ സിം ഇല്ലാതെ വിദേശ നമ്പർ വഴി യുപിഐ ഉപയോഗിച്ച് നാട്ടിലേക്ക് എളുപ്പം പണമയക്കാം
Tech
• 2 days ago
ഇന്ത്യ-യുഎസ് വ്യാപാര കരാർ: അന്തിമ തീരുമാനം ജൂലൈ 9ന് മുമ്പ് പ്രതീക്ഷിക്കാം; ഡൊണാൾഡ് ട്രംപ്
International
• 2 days ago
മഴ അതിതീവ്രമാകുന്നു, മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 2 days ago
ചൈനയുടെ നിലപാടിനെ പൂർണ്ണമായും പിന്തള്ളുന്നു: മരണശേഷം പുനർജന്മം നേടിയതായി ദലൈലാമ
National
• 2 days ago
ഹൃദയാഘാത മരണങ്ങൾക്ക് കാരണം കോവിഡ് വാക്സിനാണോ? ഐസിഎംആർ-എയിംസ് റിപ്പോർട്ട് പുറത്ത്
National
• 2 days ago
കൊൽക്കത്ത നിയമ കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്: മുഖ്യപ്രതി മോണോജിത് മിശ്രയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
National
• 2 days ago
സഊദിയിൽ ആരോഗ്യ ബോധവത്കരണം: ഡിജിറ്റൽ, ഫിസിക്കൽ മെനുകളിൽ പോഷക വിവരങ്ങൾ വേണമെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
Saudi-arabia
• 2 days ago
എസ്എഫ്ഐ സമ്മേളനത്തിന് സ്‌കൂൾ അവധി: സ്കൂളിനെ അനുകൂലിച്ച് ഡിഇഒ റിപ്പോർട്ട്
Kerala
• 2 days ago
അമ്മയുടെ മുമ്പിൽ വെച്ച് സ്‌കൂൾ ബസിടിച്ച് ആറു വയസ്സുകാരൻ മരിച്ചു
Kerala
• 2 days ago
ഇവയാണ് ഗസ്സയിലെ പിഞ്ചുമക്കളുടെ ചോരപുരണ്ട ആ കൈകള്‍; ഇസ്റാഈലിന് സഹായം നല്‍കുന്ന കോര്‍പറേറ്റ് കമ്പനികളുടെ ലിസ്റ്റ് പുറത്തു വിട്ട് യു.എന്‍
International
• 2 days ago
യു.എന്നിന്റെ ബഹിരാകാശ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ബഹ്റൈന്റെ ശൈഖ ഹെസ്സ ബിന്ത് അലി; ഈ പദവിയിലെത്തുന്ന ആദ്യ അറബ് മുസ്‌ലിം വനിത
bahrain
• 2 days ago
വിസ്മയ കേസ്: കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി, ശിക്ഷാവിധി മരവിപ്പിച്ചു
Kerala
• 2 days ago
യാത്രക്കാരുടെ ശ്രദ്ധക്ക്; ഷാർജയിലെ ഈ പ്രധാന റോഡുകൾ രണ്ട് മാസത്തേക്ക് അടച്ചു
uae
• 2 days ago
Gold Rate: കേരളത്തില്‍ ചാഞ്ചാട്ടം, ഗള്‍ഫില്‍ വില കൂടുന്നു, എങ്കിലും നാട്ടിലേക്ക് സ്വര്‍ണം വാങ്ങിയാല്‍ മെച്ചം; ഗള്‍ഫിലെയും കേരളത്തിലെയും സ്വര്‍ണവിലയിലെ വ്യത്യാസം
Kuwait
• 2 days ago
യുഎഇയിൽ ഡ്രോൺ സേവനങ്ങൾക്ക് ഇനി GCAA-യെ ആശ്രയിക്കേണ്ട; സേവനങ്ങൾക്ക് ഇനി drones.gov.ae വഴി അപേക്ഷിക്കാം
uae
• 2 days ago
ന്യൂസിലന്‍ഡില്‍ സ്ത്രീയുടെ പല്ലിലെ അഴുക്കു നീക്കുന്നതിനിടെ കവിള് തുളച്ച ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണം
Kerala
• 2 days ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആരോപണ വിധയരായ അധ്യാപകർക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലിസ്
Kerala
• 2 days ago
ബാങ്ക് വിവരങ്ങൾ തട്ടിയെടുത്ത് തട്ടിപ്പ്: അഞ്ച് ഏഷ്യൻ പൗരൻമാർക്ക് ദുബൈയിൽ ജയിൽ ശിക്ഷ
uae
• 2 days ago
വിമാനം റദ്ദാക്കി, ഒരു കുടുംബത്തിന്റെ യാത്ര പലദിവസങ്ങളിലാക്കി റീ ഷെഡ്യൂൾ ചെയ്തു, അമേരിക്കയിൽ ലഗ്ഗേജ് ഇല്ലാതെ ഒറ്റപ്പെട്ട് വയോധിക, എയർ ഇന്ത്യ സമ്മാനിച്ചത് ദുരിത യാത്ര
National
• 2 days ago