കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: മലബാറിലെ ഹയർ സെക്കൻഡറി മേഖലയിലെ ഉപരിപഠന പ്രതിസന്ധി സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച പ്രൊഫ. കാർത്തികേയൻ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവും ആവശ്യപ്പെട്ടു.
പ്ലസ് വൺ ബാച്ചുകളിൽ 50 ൽ കൂടുതൽ വിദ്യാർഥികളെ ഒരു ക്ലാസിൽ ഇരുത്തരുതെന്നും സർക്കറിന്റെ വർഷാവർഷമുള്ള മാർജിനൽ സീറ്റ് വർധന ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്നുമാണ് റിപ്പോർട്ടിലെ പ്രധാന നിർദ്ദേശം.
തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും പ്ലസ് വൺ ബാച്ച് അനുവദിച്ചതിൽ ഉണ്ടായ വിവേചനം റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രദേശികമായ ജനസംഖ്യ പരിഗണിക്കപ്പെട്ടിട്ടില്ല. ഈ തെറ്റുതിരുത്താൻ സർക്കാർ മുന്നോട്ട് വരണം.
സർക്കാർ നൽകുന്ന താൽക്കാലിക അധിക ബാച്ചുകളിൽ മൂന്ന് വർഷം തുടർച്ചയായി വിദ്യാർഥികളുണ്ടായാൽ അത്തരം ബാച്ചുകൾ സ്ഥിരപ്പെടുത്തണമെന്ന നിർദ്ദേശം അടിയന്തിരമായി നടപ്പാക്കണമെന്നും അടുത്ത അധ്യയന വർഷമാവുമ്പോഴേക്കും ശാശ്വതമായ പരിഹാരം ഉണ്ടാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."