സഊദി അറേബ്യ; ഹജ്ജ് സീസണിൽ നിർത്തിവെച്ച ടൂറിസ്റ്റ് വിസകൾ ഓഗസ്റ്റ് മുതൽ പുനരാരംഭിക്കും
റിയാദ്: ഹജ്ജ് സീസണിൽ നിർത്തിവെച്ച ടൂറിസ്റ്റ് വിസകൾ ഓഗസ്റ്റ് മുതൽ പുനരാരംഭിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. ഗവൺമെന്റ് കമ്യൂണിക്കേഷൻ സെൻറർ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാർക്കും ടൂറിസം വിസ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അദേഹം പറഞ്ഞു.
ഇപ്പോൾ 66 രാജ്യങ്ങൾക്കാണ് ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത്. ഇ-വിസ സംവിധാനത്തിലൂടെ ഏറ്റവും വേഗത്തിൽ വിസ ലഭിക്കുന്ന ലോക രാജ്യങ്ങളിലൊന്നായി സഊദി അറേബ്യ മാറിയെന്നും അഹമ്മദ് അൽ ഖത്തീബ് കൂട്ടിച്ചേർത്തു. ടൂറിസ്റ്റ് വിസയുടെ കാലാവധി പരമാവധി 90 ദിവസമാണ്. ഈ ദിവസങ്ങൾക്കിടയിൽ ആവശ്യാനുസരണം രാജ്യത്തിന് പുറത്തു പോയി വരുന്നതിനും അനുമതിയുണ്ട്.
സഊദി എയർപോർട്ടിലെ വിസ ഇഷ്യൂവൻസ് ഔട്ട്ലറ്റ്ലെറ്റുകൾ വഴിയോ,ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ പോർട്ടൽ വഴിയോ ടൂറിസ്റ്റ് വിസകൾ ലഭ്യമാണ്. ടൂറിസം മേഖലക്ക് ഉണർവ് പകരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."